മിണ്ടാപ്രാണിയായ കോടതിയെ ആക്രമിക്കാമെന്ന് കരുതേണ്ട... കോടിയേരിയുമായുള്ള കൂടിക്കാഴ്ച്ച സിബിഐക്ക് അന്വേഷിക്കാമെന്ന് ജസ്റ്റിസ് ഹാറുണ്‍ റഷീദ്
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള തന്‍റെ കൂടിക്കാഴ്ച്ച സിബിഐക്ക് അന്വേഷിക്കാമെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ്. ജഡ്ജി സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണം നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
മിണ്ടാപ്രാണിയായ കോടതിയെ ഏതുനിലയിലും ആക്രമിക്കാമെന്ന് കരുതേണ്ട. ഇനിയെങ്കിലും ഇത് പറഞ്ഞില്ലെങ്കില്‍ ജുഡീഷ്യറിക്ക് ഭീഷണിയാകും. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരോട് വൈരാഗ്യമില്ല. കോടിയേരി മാത്രമല്ല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തന്റെ സുഹൃത്തുക്കളാണ്. ജനങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നതാണ് സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിന്റെ വാദത്തിനിടെ താന്‍ ചോദിച്ചത്.
ന്യായാധിപനും തെരഞ്ഞെടുപ്പും തമ്മിലെന്തെന്ന് ചോദിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് കഴിയും വരെ കേസിലെ വിധി പോക്കറ്റില്‍ സൂക്ഷിക്കാനാകുമോയെന്നും ചോദിച്ചു.
ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിനെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് കേരള ഹൗസില്‍ ഹാറൂണ്‍ അല്‍ റഷീദും കുടുംബവും താമസിച്ചിരുന്ന മുറിയിലെത്തിയാണ് കോടിയേരി സംസാരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha