ഒരു സോളാര്‍ സ്വപ്നത്തിന് എ സര്‍ട്ടിഫിക്കറ്റ്

സോളാര്‍ കേസിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ 'എ' സര്‍ട്ടിഫിക്കറ്റ്. 'സരിതാ നായരും ബിജുരാധാകൃഷ്ണനും' കഥാപാത്രങ്ങളാകുന്ന സിനിമക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയില്ല. ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയം സിനിമയുടെ ഉള്ളടക്കമായതിനാല്‍ 'ഒരു സോളാര്‍ സ്വപ്നം' തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനക്ക് സെന്‍സര്‍ ബോര്‍ഡ് വിട്ടു.
ജോയ് ആന്റണി സംവിധാനം ചെയ്ത 'ഒരു സോളാര്‍ സ്വപ്നം' തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശനത്തിന് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഏപ്രില്‍ പത്തിനു മുമ്പ് ചിത്രം തിയേറ്ററിലെത്തണമെങ്കില്‍ കമ്മീഷന്‍ അനുമതി നല്‍കണം. അശ്ലീലച്ചുവയുള്ള രംഗങ്ങളും ഐറ്റം ഡാന്‍സുമൊക്കെയുള്ള ചിത്രമായതിനാലാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
വിദേശ മലയാളിയായ ജെറീഷ് മാത്യു നിര്‍മിച്ച ഈ ചിത്രത്തില്‍ സോളാര്‍ കേസാണ് പ്രമേയം. ചിത്രത്തില്‍ സരിതക്കു പകരം നായികയുടെ പേര് ഹരിതാ നായര്‍. ബിജുരാധാകൃഷ്ണനെ അനുകരിക്കുന്ന കഥാപാത്രത്തിന്റെ പേര് അജയ് നായര്‍. പുതുമുഖങ്ങളായ ഭുവനും പൂജയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണനും കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha