സുഹൃത്തായ ചെന്നിത്തല ജസ്റ്റിസിനെതിരെ... ന്യായാധിപന്‍മാര്‍ പദവിയുടെ ഔന്നത്യം കാക്കണം, വിവാദത്തില്‍ പെടരുത്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തന്റെ സുഹൃത്തുക്കളാണെന്ന് ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് കഴിഞ്ഞ ദിവസം പറഞ്ഞതിന് തൊട്ടു പിന്നാലെ ഹാറുണ്‍ അല്‍ റഷീദിനെ വിമര്‍ശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ന്യായാധിപന്‍മാര്‍ പദവിയുടെ ഔന്നത്യം കാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ന്യാധിപന്‍മാര്‍ വിവാദത്തില്‍പ്പെടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനുമായുള്ള തന്റെ കൂടിക്കാഴ്ച്ച സിബിഐക്ക് അന്വേഷിക്കാമെന്നും മിണ്ടാപ്രാണിയായ കോടതിയെ ഏതുനിലയിലും ആക്രമിക്കാമെന്ന് കരുതേണ്ടെന്നും ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിനെ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ച ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28ന് കേരള ഹൗസില്‍ ഹാറൂണ്‍ അല്‍ റഷീദും കുടുംബവും താമസിച്ചിരുന്ന മുറിയിലെത്തിയാണ് കോടിയേരി സംസാരിച്ചത്.
ടിപി വധക്കേസ് പ്രതിയുമായി എ.എന്‍.ഷംസീറിന് ബന്ധമുണ്ടെന്ന രമയുടെ ആരോപണം അന്വേഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പരാതി കിട്ടിയാലുടന്‍ അന്വേഷണം നടക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha