വി.എസിനെതിരെ വീണ്ടും പിണറായി സഖ്യം, വി.എസിനെതിരെ അന്വേഷണ കമ്മീഷന് , എന്നാല്‍ പിണറായിയാണ് തന്നെ വിളിച്ചതെന്ന് നന്ദകുമാര്‍
അതേസമയം തന്നെ വി.എസ്. വിളിച്ചിട്ടില്ലെന്നും പിണറായി വിജയനാണ് വിളിച്ചതെന്നും നന്ദകുമാര്‍ പറഞ്ഞു.
ലാവ്ലിന് കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനെതിരെ വി.എസ്. രഹസ്യനീക്കം നടത്തിയെന്നാണ് ഏകാംഗ കമ്മീഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം. ലാവ്ലിന് കേസില്‍ സി.ബി.ഐ. അന്വേഷണം നടത്താന്‍ വി.എസ്. അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍, ജസ്റ്റിസുമാരായ കെ.ജി.ബാലകൃഷ്ണന്, എച്ച്.എല്‍. ദത്തു, വി.കെ.ബാലി എന്നിവരുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചതായാണ് അറിയുന്നത്. കാസര്‍ക്കോട് എം.പി.യും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കരുണാകരനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
https://www.facebook.com/Malayalivartha