നിയമം നിയമത്തിന്റെ വഴിയേ പോകട്ടേയെന്ന് പറയുമ്പോഴും കുര്യനെതിരെയുള്ള മൊഴിയുമായി രംഗത്തെത്തുന്നവരുടെ എണ്ണം കൂടുന്നു
കേരളത്തില്‍ പ്രതിപക്ഷത്തിനാകട്ടെ കുറെ നാളായി ശനിദശയായിരുന്നു. ഒരു സമരവും കാര്യമായി ഫലിക്കുന്നില്ല. അകാലത്തില്‍ പല സമരങ്ങളും അന്തരിച്ചു. അപ്പോഴാണ് സൂര്യ നെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ . പെണ്‍കുട്ടി പല ചാനലുകളിലും കുര്യന്റെ പങ്ക് വിശദീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ജോഷ്വ തന്നെ കുര്യന്റെ പങ്ക് മൂടിവെച്ചത് വെളിപ്പെടുത്തി. പ്രതിപക്ഷമാകട്ടെ സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തെത്തി. ഇത് നിയമസഭാ കാലമായത് നന്നായി. പ്രതിപക്ഷം നന്നായി ആഘോഷിച്ചു. പെട്ടുപോയത് പാവം ബി.ജെ.പി.യാണ്. സമരം ചെയ്‌ത കാലം മറന്ന ബി.ജെ.പി. പുത്തനുണര്‍വോടെ രംഗത്തെത്തി. എന്നാല്‍ ദേശീയ നേതാക്കാള്‍ കുര്യനനുകൂലമായി സംസാരിച്ചതോടെ ബി.ജെ.പി. ഒന്നു പരുങ്ങി. സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യന് പങ്കുണ്ടെന്ന് ശിക്ഷക്കിടെ ജാമ്യത്തിലിറങ്ങി കര്‍ണാടകത്തില്‍ ഒളിവില്‍ താമസിക്കുന്ന ധര്‍മരാജന്‍ പറഞ്ഞു. പത്തൊന്‍പതാം തീയതി സന്ധ്യയ്ക്ക് ആറരയോടെ വണ്ടിപ്പെരിയാറില്‍ നിന്ന് തന്റെ അമ്പാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചതെന്ന് ധര്‍മ്മരാജന്‍ പറഞ്ഞു. രണ്ടു കാറുകളിലായാണ് തങ്ങളെത്തിയത്. കാറില്‍ നിന്നിറങ്ങി കുര്യന്‍ ഗസ്റ്റ്ഹൗസിലേക്ക് കയറി പോയി. അരമണിക്കൂറോളം കുര്യന്‍ പെണ്‍കുട്ടിയോടൊപ്പം ചെലവഴിച്ചു.
കേസന്വേഷിച്ച സിബി മാത്യൂസ് കള്ളം പറയിപ്പിക്കുകയായിരുന്നു. കുര്യന്റെ പേര് പറയരുതെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടു. എന്നാല്‍ കുര്യന്റെ പേര് പറയണമെന്നായിരുന്നു അന്വേഷണ സംഘത്തിലെ കെ.കെ ജോഷ്വ ആവശ്യപ്പെട്ടത്.
കുര്യന് മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല.
https://www.facebook.com/Malayalivartha