വി.എസിനെ ഇത്തവണയെങ്കിലും പാഠം പഠിപ്പാക്കാനായി സംസ്ഥാന സമിതി, തീരുമാനം മുന്നില്‍കണ്ട് വി.എസ്. വിട്ടുനിന്നു
സംസ്ഥാന സി.പി.എം. നേതൃത്വവും വി.എസും തമ്മിലുള്ള പോരില്‍, ഇവിടെ കേരളത്തില്‍ സമ്പൂര്‍ണ വിജയം നേതൃത്വത്തിനായിരിക്കും. എന്നാല്‍ കുറ്റപത്രവുമായി അങ്ങ് ഡല്‍ഹിയിലെത്തുമ്പോള്‍ ഉത്തരേന്ത്യക്കാരായ കേന്ദ്ര നേതൃത്വത്തിന് വി.എസ്. ചെയ്‌ത കുറ്റം എന്താണെന്ന് പോലും മനസിലാവില്ല. പാവം പിണറായിയും സംഘവും നടപടി പ്രതീക്ഷിച്ചത് മിച്ചം. പരമാവധി ശാസന. ഇതിനോടകം എത്ര ശാസന നല്‍കിയെന്ന് നല്‍കിയ കേന്ദ്ര സംഘത്തിനുപോലുമറിയില്ല. അങ്ങനെ ഓരോ തവണയും വില്ലാളി വീരനായി വി.എസ്. വീണ്ടും കേരളത്തില്‍ വണ്ടി കയറും.
മിണ്ടാതെയിരുന്നാലും എന്തെങ്കിലുമൊക്കെ പ്രശ്‌നം ഉണ്ടാവും. അതേറ്റ് പിടിച്ച് പത്രക്കാരെത്തുമ്പോഴേക്കും വി.എസ്. ശാസനയൊക്കെ മറന്ന് മറ്റൊരു പ്രശ്‌നത്തിന് തിരി കൊളുത്തും. അങ്ങനെയാണ് പലനാള്‍ മനസില്‍ കരുതിവെച്ചിരുന്ന ലാവ്‌ലിന്‍ കഥകള്‍ പുറത്ത് വിട്ടത്. കഥ വെറും കഥയായാലും നായകന്‍ പിണറായി ആയ്‌പ്പോയത് സ്വാഭാവികം മാത്രം.
പറഞ്ഞിട്ടെന്താ, പതിവുപോലെ സംസ്ഥാന കമ്മറ്റി കൂടുകയാണ്. വിഷയം വി.എസ്. തന്നെ. ഇത്തവണ വി.എസിനെതിരെ ശക്തമായ നടപടി വേണമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം. മൃഗീയ ഭൂരിപക്ഷമുള്ള പിണറായി പക്ഷത്തിന് വളരെ എളുപ്പത്തില്‍ വി.എസിനെതിരെ നടപടിയെടുക്കാനാവും. പക്ഷേ ബംഗാള്‍കാരുടെ സമ്മതത്തോടെ നടപടി എടുപ്പിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനയുകയാവും സംസ്ഥാന നേതൃത്വത്തിന്റെ പ്രധാന വെല്ലുവിളി.
https://www.facebook.com/Malayalivartha