വി.എസിനെ പ്രതിപക്ഷ സ്ഥാനത്ത് ഇനി ഇരുത്തില്ലന്ന് സംസഥാന നേതൃത്വം, പാര്‍ട്ടിയെ പിളര്‍ത്താതെ നോക്കാന്‍ പി.ബി.
നിയമസഭ സമ്മേളനം നടക്കുന്നതിനിടെ, അതുമല്ല കുര്യന്‍ പ്രശ്‌നത്തില്‍ നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കിട്ടിയ അവസരത്തില്‍ സി.പി.എമ്മിന് അതൊന്നുമല്ല പ്രശ്‌നം. വി.എസിനെ താഴെയിറക്കണം. പാര്‍ട്ടിയുടെ ചെലവില്‍ പാര്‍ട്ടിക്കാരെ കുറ്റം പറഞ്ഞ്‌കൊണ്ട് മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം തികച്ചു. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് പ്രതിപക്ഷ നേതാവാക്കി. എങ്കിലും സംസ്ഥാന സി.പി.എം. നേതാക്കളോട് പ്രത്യേകിച്ച് പിണറായിയോട് വി.എസിന് ഒരു മമതയുമില്ല. അതും പോകട്ടെ നാലാള്‍ കേള്‍ക്കേ ഒന്നു കുറ്റം പറയാതെയെങ്കിലുമിരുന്നുകൂടെ. അഴിമതിക്കാരെ കൈയ്യാമം വച്ച് ജയിലിലടയ്‌ക്കുമെന്ന് പറഞ്ഞത് ആരെ ഉദ്യേശിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. കുറേ ബംഗാള്‍ പി.ബി.ക്കാര്‍ വി.എസ്. എന്ത് ചെയ്‌താലും മിണ്ടില്ല. മുതിര്‍ന്ന നേതാവാണ്, പ്രായമായില്ലേ എന്തെങ്കിലുമൊക്കെ പറയട്ടെ... എന്നൊക്കെയാണ് അവര്‍ പറയുന്നത്. കേഡര്‍ പാര്‍ട്ടിയുടെ അടവുകള്‍ ഫലിക്കാതെ വന്നത് വി.എസില്‍ മാത്രമാണ്. ഇനി വയ്യ... ഒന്നുകില്‍ വി.എസിനെ പുറത്താക്കണം. അതുമല്ലങ്കില്‍ കുറഞ്ഞപക്ഷം പ്രതിപക്ഷ സ്ഥാനത്ത് നിന്നെങ്കിലും മാറ്റണം. പാര്‍ട്ടിയുടെ സ്ഥാപക നേതാവായി പോയി, പോരാത്തതിന് നാലാളുടെ പിന്തുണയുമുണ്ട്. എന്തായാലും പി.ബി. തന്നെ തീരുമാനിക്കട്ടെ.
അതുകൊണ്ടു തന്നെയാണ് ചരിത്രത്തിലാദ്യമായി പ്രതിപക്ഷ നേതതാവിനെ നീക്കാനായി പാര്‍ട്ടി തീരുമാനിച്ചത്. പി.ബി.ക്കും അറിയാം എന്തെങ്കിലും ചെയ്‌തില്ലങ്കില്‍ സംഗതി കൈവിട്ടു പോകും. അതിനാല്‍ കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി അടിയന്തരമായ പോളിറ്റ് ബ്യൂറോ ഈ മാസം ചേരുമെന്നാണ് നേരത്തേ റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ ധൃതിപിടിച്ച് പി.ബി. കൂടില്ലെന്നാണ് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് പറയുന്നത്. എങ്കിലും പി.ബി. അംഗങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടുമെന്നാണ് അറിയാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha