പി.ജെ. കുര്യന്‍ സോണിയാ ഗാന്ധിയെ കണ്ടു, ഇനിയെല്ലാം മാഡം തീരുമാനിക്കട്ടെ
വിവാദങ്ങള്‍ കത്തി നില്‍ക്കേ സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടു. സോണിയയുടെ 10 ജന്‍പഥിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു നിന്നു. തുടക്കം മുതല്‍ പിന്തണച്ചിരുന്ന ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ മാറ്റം കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഇതിനിടെ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇന്ന് ഇരുവരും തമ്മില്‍ കണ്ടത്.
സൂര്യനെല്ലി കേസില്‍ തന്റെ നിരപരാധിത്വം വിശദീകരിച്ച് കഴിഞ്ഞദിവസം കുര്യന്‍ സോണിയാഗാന്ധിക്കും രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കും കത്തയച്ചിരുന്നു. ആരോപണങ്ങള്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സോണിയയോടും ഉപരാഷ്ട്രപതിയോടും കുര്യന്‍ വിശദീകരിച്ചതായി അറിയുന്നു.
സൂര്യനെല്ലി കേസില്‍ വിവിധതലങ്ങളിലുള്ള അന്വേഷണം നേരിട്ട താന്‍ നിരപരാധിയാണെന്ന് സുപ്രീംകോടതിയില്‍ തെളിഞ്ഞതാണെന്ന് കുര്യന്‍ കത്തില്‍ പറഞ്ഞു. ''ഇപ്പോഴുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. രണ്ടുതവണ സി.പി.എം. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നു. ഇടതുസര്‍ക്കാറുകള്‍ നിയോഗിച്ച അന്വേഷണസംഘമാണ് താന്‍ കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട് നല്കിയത്. സുപ്രീംകോടതി രണ്ടുതവണ തന്നെ കുറ്റവിമുക്തനാക്കി.
താന്‍ കോടതിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വാദിച്ചാല്‍പ്പോലും രണ്ടുതവണ തനിക്കതിന് സാധിക്കില്ലല്ലോ എന്നും കുര്യന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സൂര്യനെല്ലി കേസിലെ പ്രതിപ്പട്ടികയില്‍ തന്റെ പേരില്ല. അഞ്ചുതവണ താന്‍ സി.പി.എം. സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി. സി.പി.എം. തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നതായിരിക്കാം'' -കുര്യന്‍ സോണിയയ്ക്കുള്ള കത്തില്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha