ഈ പത്രക്കാരെക്കൊണ്ടു തോറ്റു, പി.ജെ. കുര്യന്‍ പ്രശ്‌നത്തില്‍ പോലീസിനും നേതാക്കള്‍ക്കും തലവേദനയായി പത്രക്കാര്‍
ഈ പത്രക്കാരെക്കൊണ്ടു തോറ്റു. എല്ലാം കെട്ടടങ്ങിയിരുന്ന സമയത്താണ് മനോരമ ന്യൂസിലെ നേരെ ചൊവ്വയില്‍ പി.ജെ. കുര്യന്‍ വന്ന് സൂര്യനെല്ലി കെസിലെ തന്റെ നിരപരാധിത്വവും, എം.എം. മണി ഈ കേസില്‍ സാക്ഷികളെ ഉണ്ടാക്കി തനിക്കെതിരെ കള്ള സാക്ഷി പറഞ്ഞെതായി മണിതന്നെ വെളിപ്പെടുത്തിയ കാര്യമൊക്കെ പറഞ്ഞത്. പാവം മണിയാശാന്‍ ജയിലിലായതിനാല്‍ ആരും എതിര്‍ക്കാനും പോയില്ല. പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷനായി നോരെ ചൊവ്വേ വാണു. മണിയാശാന്‍ ജയിലില്‍ നിന്നിറങ്ങി പി.ജെ. കുര്യന്‍ പറഞ്ഞതൊക്കെ തൊറ്റാണെന്നും, കുര്യന്‍ തെറ്റുകാരനാണെന്നും പറഞ്ഞു. ഡല്‍ഹി പെണ്‍കുട്ടി ലോക മനസാക്ഷിയില്‍ ഇടം പിടിക്കുന്ന കാലവും. സൂര്യനെല്ലി പെണ്‍കുട്ടി കുര്യന്റെ പങ്കിനെക്കുറിച്ച് വ്യക്തമായി തന്നെ പറഞ്ഞു. ചാനലുകളില്‍ ലൈവായി പോലും പെണ്‍കുട്ടി എത്തി. അതോടെ സ്‌ത്രീ സംഘടനകളും പ്രതിപക്ഷവും ഏറ്റെടുത്തു. കുര്യന്‍ കോടതി വിധി ചൂണ്ടിക്കാട്ടി തന്റെ ഭാഗം ന്യായീകരിച്ചു.
ഇതിനിടയ്‌ക്ക് മറ്റൊരു ചാനല്‍ കേരളത്തില്‍ രൂപംകൊണ്ടു. മാതൃഭൂമി ന്യൂസ്. കേരളജനതയ്‌ക്കിടയില്‍ സെന്‍സേഷനുണ്ടാക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ നെട്ടോട്ടമോടി. അങ്ങനെയാണ് കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയ രണ്ടരയോക്കര്‍ കാപ്പി മുതലാളിയായ ധര്‍മ്മരാജനെ കണ്ടെത്തിയത്. പോലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കണ്ടുപിടിക്കാന്‍ കഴിയാതിരുന്നയാളാണ് സൂര്യനെല്ലി പീഡനക്കേസില്‍ പരോളില്‍ പോയി ഒളിവിലായ മൂന്നാം പ്രതി ധര്‍മ്മരാജന്‍ . കുര്യന്റെ സാഹസിക കഥ ധര്‍മരാജന്‍കൂടി സമ്മതിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ പ്രതിഷേധമായി.
എല്ലാവര്‍ക്കും ഒരേ ചോദ്യം ഈ പത്രക്കാരന്‍ എങ്ങനെ കണ്ടുപിടിച്ചു, ഈ പിടിക്കിട്ടാപ്പുള്ളിയെ. നാണക്കേടായി പോലീസിന്. പത്രക്കാരനെ വിളിച്ച് ഒന്ന് കുടഞ്ഞാന്‍ ഉടന്‍ കിട്ടും. പാടില്ല, ഇത് കേരളമാണ് പത്രക്കാരനെ തൊട്ടാല്‍ കളിമാറും. അങ്ങനെ പരസഹായമില്ലാതെ പോലീസ് ധര്‍മ്മരാജനെ പിടികൂടി.
ഇത്രയും നാള്‍ ധര്‍മ്മരാജന്‍ എവിടെയായിരുന്നു എന്ന് ചോദിക്കരുത്. കര്‍ണാടകത്തിലെ സാഗറിലെ കുടകില്‍പ്പട്ട് എന്ന സ്ഥലത്ത് രണ്ടരയേക്കര്‍ കാപ്പിത്തോട്ടത്തിന്റെ മുതലാളിയായി വിലസുകയായിരുന്നു.
ഇതിനിടയക്ക് കേന്ത്രമന്ത്രി വയലാര്‍ രവിയും കുര്യന്‍ പ്രശ്‌നത്തില്‍ ഒരു കുഞ്ഞ് പത്രപ്രവര്‍ത്തകയുമായേറ്റുമുട്ടി. സ്വതസിദ്ധമായി , അയാളില്‍ നിന്നും വല്ല മുന്‍കാല അനുഭവും ഉണ്ടായോ എന്നായിരുന്നു ചോദ്യം. മതിയല്ലോ. രായ്‌ക്ക് രാമാനം മാപ്പ് പറഞ്ഞിട്ടും തീരാതെ കിടക്കുകയാണ് ആ സ്വതസിദ്ധ ശൈലി.
https://www.facebook.com/Malayalivartha