ധര്‍മ്മരാജനെ കോട്ടയം സബ് ജയിലേക്ക് മാറ്റി, നാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാക്കും, പോലീസ് ഉപദ്രവിച്ചില്ലെന്ന് ധര്‍മ്മരാജന്‍
മൈസൂരില്‍ നിന്നും മാക്കൂട്ടം ചുരത്തിലൂടെ തലശ്ശേരി വഴിയായിരുന്നു യാത്ര. കുന്നംകുളത്ത് വിശ്രമിച്ച ശേഷം രാവിലെ സംഘം കോട്ടയത്തെ പ്രത്യേക കോടതിയില്‍ എത്തിക്കുകയായിരുന്നു. വൈദ്യ പരിശോധനയ്‌ക്ക് ശേഷമാണ് കോടതിയില്‍ എത്തിച്ചത്. ധര്‍മ്മരാജനെക്കാത്ത് വന്‍ ജനാവലി കാത്തു നില്‍പ്പുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളൊന്നും കേട്ടതായി നടിച്ചില്ല സൂര്യനെല്ലിക്കേസില്‍ ഹൈക്കേടതി ശിക്ഷ വിധിച്ച ഏക പ്രതി ധര്‍മ്മരാജനായിരുന്നു. 1996ല്‍ കേസ്സിന്റെ തുടക്കത്തില്‍തന്നെ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 2000ല്‍ ഉഡുപ്പിയില്‍നിന്ന് അറസ്റ്റിലായി . 2002ലാണ് ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിന്നീട് 2005ല്‍ ശിക്ഷ അഞ്ചുവര്‍ഷം തടവായി ഇളവുചെയ്തു. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയിലിരിക്കെ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ പി.ജെ. കുര്യന്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ധര്‍മരാജന്‍'മാതൃഭൂമി' ന്യൂസിലൂടെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 1996 ഫിബ്രവരി 19-ന് വൈകിട്ട് ആറരയോടെ തന്റെ വെളുത്ത അംബാസഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചതെന്നും സുഹൃത്തുക്കളായ ഉണ്ണി, ജമാല്‍, ചെറിയാന്‍ എന്നിവരും തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇയാള്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. കര്‍ണാടക പോലീസും പ്രത്യേകസംഘത്തെ സഹായിച്ചു.
https://www.facebook.com/Malayalivartha