സൂര്യനെല്ലി പെണ്‍കുട്ടിക്ക് ആശ്വാസമേകാനായി വി.എസ്. എത്തി, കുര്യനെതിരരെയുള്ള സമരം ശക്തമാക്കുമെന്ന് സൂചന
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സൂര്യനെല്ലി പെണ്‍കുട്ടിയുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശ്ശേരിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലാണ് ഉച്ചയ്ക്ക് ഒന്നര മണിയ്ക്ക് അദ്ദേഹമെത്തിയത്. കുടുംബത്തിന് എല്ലാ സഹായവും വി.എസ് വാഗ്ദാനം ചെയതു. നിയമജ്ഞരോട് കൂടിയാലോചിച്ച് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വി.എസ്. പറഞ്ഞു
അച്യുതാനന്ദനൊപ്പം സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുമായും കുടുംബാംഗങ്ങളുമായും പത്തു മിനിട്ട് നേരം അദ്ദേഹം സംസാരിച്ചു.
പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും സുഖവിവരങ്ങള്‍ ആരായാനാണ് താന്‍ വന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛന് ഒരു ശസ്ത്രക്രിയ കഴിഞ്ഞ് കിടപ്പിലാണ്. അദ്ദേഹത്തെ കൂടി കാണാനാണ് വന്നത്.
https://www.facebook.com/Malayalivartha