സെന്‍കുമാര്‍ ഉന്നയിച്ച് വിമര്‍ശനങ്ങളെ തള്ളിയും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള സന്ധ്യയെ പ്രശംസിച്ചും ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്ത്
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ഉന്നയിച്ച് വിമര്‍ശനങ്ങളെ തള്ളിയും അന്വേഷണ മേല്‍നോട്ട ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയെ പ്രശംസിച്ചും ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്ത്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് താന്‍ മനസിലാക്കുന്നതായും ഈ രീതിയില്‍ തന്നെ മുന്നോട്ട് പോവണമെന്നും ബെഹ്റ നിര്‍ദ്ദേശിച്ചു. ബി.സന്ധ്യയ്ക്ക് നല്കിയ കത്തില്‍ അവരടക്കം എല്ലാ ഉദ്യോഗസ്ഥരേയും ഡി.ജി.പി പ്രശംസിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും നടക്കുന്നത് എ.ഡി.ജി.പി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും അദ്ദേഹം ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.
അടിസ്ഥാനപരമായി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ടാണ് കേസിലുള്ളത്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതുകൊണ്ട് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നതായുമാണ് സെന്‍കുമാര്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha