വിവാദ അഭിമുഖം തള്ളി സെന്‍കുമാര്‍; ഞാന്‍ ദിലീപിന് ക്ലീന്‍ ചിറ്റ് കൊടുത്തില്ല: അന്വേഷണവുമായി ബന്ധപ്പെട്ട് അച്ചടിച്ചു വന്നത് ഒരു ഭാഗം മാത്രം, മറുഭാഗം നല്‍കാത്തത് തെറ്റിദ്ധാരണയുണ്ടാക്കി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താന്‍ ആര്‍ക്കും ക്ളീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍. നേരത്തെ നടന് ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഒരു വാരികയില്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖാനിക്കപ്പെടുകയായിരുന്നെന്നും, അര്‍ദ്ധസത്യങ്ങള്‍ മാത്രമാണ് പുറത്തു വന്നിരിക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു. ദിലീപിനെ ചോദ്യം ചെയ്ത ദിവസം തെളിവില്ലെന്നാണ് താന്‍ പറഞ്ഞത്. ആവശ്യമായ തെളിവുകള്‍ ശേഖരിച്ചതിനു ശേഷം ആകണമായിരുന്നു ചോദ്യം ചെയ്യല്‍, സെന്‍കുമാര്‍ വ്യക്തമാക്കി.
നേരത്തെ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന് ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അന്വേഷണത്തിന് നേതൃത്വം നല്കുന്ന എ.ഡി.ജി.പി ബി.സന്ധ്യയെയും സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു.
സന്ധ്യയുടെത് പബ്ലിസിറ്റി സ്റ്റണ്ടാണ്. അവരാണ് എല്ലാം ചെയ്യുന്നതെന്നു വരുത്തണം. അതിനുള്ള ശ്രമമാണ്. അതുകൊണ്ട് ആ കേസ് ചിലപ്പോള്‍ തുലഞ്ഞുപോകും. അന്വേഷണ സംഘത്തെ നയിക്കുന്ന ഐ.ജി ദിനേന്ദ്ര കശ്യപിനെ ഒന്നും അറിയിക്കുന്നില്ല. അതിനാലാണ് സന്ധ്യ ഒറ്റയ്ക്ക് അന്വേഷിക്കേണ്ട എന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നതെന്നും വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha