ചില ഐ.പി.എസ് 'അവതാരങ്ങളാണ്' സര്‍ക്കാരിന് പാര വെയ്ക്കുന്നത്:ടി.പി സെന്‍കുമാര്‍
ഐ.പി.എസ്സിലെ ചിലരെ വിമര്‍ശിച്ച് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഞാനാണു സര്‍ക്കാര്‍ എന്നു പറഞ്ഞുനടക്കുന്ന ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ ഈ അവതാരങ്ങളാണു സര്‍ക്കാരിനു പാരവയ്ക്കുന്നതെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍. നിയമവാഴ്ചയും പൊലീസും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇവരെയൊക്കെ പിന്തുണയ്ക്കേണ്ട എന്താവശ്യമാണു സര്ക്കാരിനുള്ളതെന്നു മനസിലാകുന്നില്ല. ജനങ്ങളുമായി നല്ല ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നു സെന്‍കുമാര്‍ ആവശ്യപ്പെട്ടു. അഴിമതിയും ക്രിമിനലിസവും കൊണ്ടുനടക്കുന്ന ചെറിയ ശതമാനം പേരേ പൊലീസിലുള്ളൂ. ചിലപ്പോള്‍ അവരായിരിക്കും ഏറ്റവും പ്രശസ്തി നേടുന്നവരെന്നും സെന്‍കുമാര്‍ പറഞ്ഞു.
തന്റെ കേസിലുണ്ടായ സുപ്രീം കോടതി വിധി ഒരു നല്ല മരുന്നാണ്. എന്നാല്‍ മരുന്ന് ശരീരത്തിനകത്തു ചെന്നാലേ അതുകൊണ്ടു കാര്യമുള്ളൂ. എത്ര ഉദ്യോഗസ്ഥര്‍ ഈ വിധി ഉപയോഗിക്കുമെന്നു സംശയമുണ്ട്. നല്ല രീതിയില്‍ കേസന്വേഷണം നടത്താന്‍ ഇപ്പോഴത്തെ പൊലീസ് സംവിധാനത്തില്‍ കഴിയില്ല. കേസന്വേഷണത്തില്‍ ഇടപെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ എഴുതിക്കൊടുക്കുന്ന രീതിയുണ്ടാകണം. റിക്രൂട്ടിങ് സംവിധാനത്തില്‍ മാറ്റം വരണം. തലയ്ക്കുള്ളില്‍ എന്തുണ്ട് എന്നു നോക്കിയല്ല, ശരീരം നോക്കിയാണ് ഇപ്പോള്‍ പൊലീസില്‍ ആളെയെടുക്കുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha