സുനിയുടെ കത്ത് പോലീസ് എഴുതിച്ചത്?
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപിന് അയച്ച കത്തിന് പുറകില്‍ പൊലീസിന്റെ ഭീഷണിയെന്ന് വിപിന്‍ലാല്‍. കത്ത് കാക്കനാട് ജില്ല ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തി എഴുതിച്ചതാണ്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാല്‍ ആണ് കത്തെഴുതിയതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.
കേസില്‍ പള്‍സര്‍ സുനി വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം സത്യമാണെന്ന് പള്‍സര്‍ സുനിയുടെ സഹതടവുകാരനും സുഹൃത്തുമായ വിഷ്ണു പറഞ്ഞു.നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിഷ്ണു മധ്യമങ്ങളോട് പറഞ്ഞു.
'ഇക്കാര്യത്തില്‍ സുനി പറഞ്ഞതെല്ലാം സത്യമാണ്. നടന് ദിലീപിന് കേസില്‍ പങ്കുണ്ടായിരിക്കാം, എന്നാല്‍ ഇതേപ്പറ്റി തനിക്കറിയില്ല'' വിഷ്ണു വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിന് പുറകിലെ വസ്തുതകള്‍ ജയിലിലെ സഹതടവുകാരായ വിഷ്ണുവിനോടും വിപിന്‍ലാലിനോടും പള്‍സര്‍ സുനി വെളിപ്പെടുത്തിയെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യം സംബന്ധിച്ച് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഇരുവരെയും 3 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
https://www.facebook.com/Malayalivartha