സുധാകരന്‍ സൂര്യനെല്ലിപെണ്‍കുട്ടിക്കു നേരെ, വ്യഭിചാരം നടത്തി വര്‍ഷങ്ങള്‍ക്ക് ശേഷം ചാനലുകളില്‍ വിലസുന്നു
സൂര്യനെല്ലി പെണ്‍കുട്ടിയെപ്പറ്റി കെ. സുധാകരന്‍ എം.പി. അശ്ലീലച്ചുവയോടെ സംസാരിച്ചത് മറ്റൊരു വിവാദത്തിന് തിരി കൊളുത്തുകയാണ്. ദിവസങ്ങളോളം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്നാണ് പറയപ്പെടുന്നത്. രക്ഷപ്പെടണമെന്നുണ്ടായിരുന്നെങ്കല്‍ ഒത്തിരി അവസരങ്ങളുമുണ്ടായിരുന്നു. അതിനൊന്നും ശ്രമിക്കാതെ വ്യഭിചാരത്തിന് കൂട്ട് നിന്നതിന്‌ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് നല്ലപിള്ള ചമയുന്നു. ഇതിനൊക്കെ കുറേയാളുകള്‍ കൂട്ടുനില്‍ക്കുകയാണ്.
സര്‍ക്കാര്‍ ആ കുട്ടിക്ക് നല്ലൊരു ജോലിയും കൊടുത്തതാണ്. എന്നിട്ട് ആസ്ഥാപനത്തില്‍ സാമ്പത്തിക തിരിമറിക്കാണ് അവള്‍ ശ്രമിച്ചത്. ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് സുധാകരന്‍ തന്റെ പഴയ പ്രസംഗ ശൈലി വീണ്ടുമെടുത്തത്. വി.എസ്. അച്യുതാനന്ദന്‍ ഈ കേസില്‍ ഇടപെടുന്നതിനേയും സുധാകരന്‍ പരിഹസിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha