ഒരുപാട് ചെറ്റത്തരം പറയുന്ന പൊതു പ്രവര്‍ത്തകനാണ് പി.ടി തോമസെന്ന് എംഎം മണി
ഒരുപാട് ചെറ്റത്തരം പറയുന്ന പൊതു പ്രവര്‍ത്തകനാണ് എം.എല്‍.എ പി.ടി തോമസെന്ന് മന്ത്രി എംഎം മണി. നിയമസഭയില്‍ പി.ടി തോമസ് ഒരു ശല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതിന് പിന്നില്‍ മന്ത്രി എം.എം മണിയും ജോയ്സ് ജോര്‍ജ് എം.പിയുമാണെന്ന് പി.ടി തോമസ് ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മന്ത്രി എം.എം മണി രംഗത്തെത്തിയത്. കൊട്ടക്കാമ്പൂരില്‍ തനിക്ക് ഭൂമിയുണ്ടെങ്കില്‍ അത് സൗജന്യമായി പി.ടി തോമസിന് എഴുതിക്കൊടുക്കാമെന്ന് മന്ത്രി പറഞ്ഞു.
പി.ടി തോമസും ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചേര്‍ന്ന് തന്നെ ഒതുക്കാന്‍ ശ്രമിച്ചുവെങ്കിലും ഒരു പുല്ലും നടന്നില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha