സംസ്ഥാനത്ത് ചൊവ്വാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും
ഇന്ധനവില ദിവസേന പരിഷ്കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 11ന് സംസ്ഥാന വ്യാപകമായി അടച്ചിട്ട് സമരം ചെയ്യും. 10ന് അര്‍ദ്ധരാത്രി മുതല്‍ 11ന് അര്‍ദ്ധരാത്രി വരെ 24 മണിക്കൂറായിരിക്കും പമ്പുകള്‍ അടച്ചിടുന്നത്.
ദിവസേനയുള്ള വിലമാറ്റത്തില്‍ കേരളത്തിലെ ആയിരത്തോളം വരുന്ന പെട്രോള്‍ പമ്പുകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരത്തിന്റെ ഭാഗമായി ഞായറാഴ്ചയും, തിങ്കളാഴ്ചയും എണ്ണക്കമ്പനികളില്‍ നിന്നും ഇന്ധനം വാങ്ങുകയില്ലെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി.
https://www.facebook.com/Malayalivartha