ഭൂമിയിലെ മാലാഖമാരുടെ സമരം; പഴയ സഹപ്രവര്‍ത്തകരുടെ സമരത്തെ പിന്തുണച്ച് ലിച്ചി
നേഴ്സുമാരുടെ അതിജീവന സമരത്തെ പിന്തുണച്ച് സിനിമാതാരം ലിച്ചി. കൂലി വര്‍ദ്ധനവും അടിസ്ഥാന സൗകര്യങ്ങളും ആവശ്യപ്പെട്ട് നേഴ്സുമാര്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് ലിച്ചി നേഴ്സുമാരുടെ സമര പന്തലില്‍ എത്തി. അങ്കമാലി ഡയറീസിലൂടെ സിനിമാ താരമാകുന്നതിന് മുന്‍പ് ലിച്ചി എന്ന രേഷ്മ, അങ്കമാലി രാജഗിരി ആശുപത്രിയിലെ നേഴ്സായിരുന്നു.
ആശുപത്രിയുടെ ഒരു പരസ്യചിത്രത്തിലെ അഭിനയം കണ്ടാണ് രേഷ്മയെ ലിജോ സിനിമയിലേക്ക് ക്ഷണിക്കുന്നത്. നേഴ്സായിരുന്നതിനാല് നേഴ്സുമാരുടെ പ്രശ്നങ്ങള്‍ വ്യക്തമായി അറിയുന്ന താരമാണ് രേഷ്മ. അതുകൊണ്ടാണ് രേഷ്മ നേഴ്സുമാരുടെ സമരപന്തലില്‍ എത്തിയത്. രേഷ്മയ്ക്കൊപ്പം നടി സ്നേഹയും എത്തിയിരുന്നു.
https://www.facebook.com/Malayalivartha