ഉള്ളിലൊതുക്കിയ ആ ദു:ഖം ശ്രീദേവി തുറന്ന് പറഞ്ഞപ്പോള്‍
ശ്രീദേവിയുടെ പുതിയ ചിത്രം മോം ഗംഭീര അഭിപ്രായവും കളക്ഷനും നേടി തകര്‍ത്തോടുകയാണ് തിയേറ്ററുകളില്‍ തകര്ത്തോടിയതോടെ ശ്രീദേവി സന്തോഷത്തിലാണ്. എന്നാല്‍, ഈ സന്തോഷത്തിനിടയില്‍ ഉള്ളിലൊതുക്കിയ ആ ദു:ഖം ശ്രീദേവി തുറന്നു പറഞ്ഞു. ഒരു ടി.വി. ഷോയ്ക്കിടേയാണ് ശ്രീദേവി മനസ് തുറന്നത്.
പരിസരം മറന്ന് ശ്രീദേവി പൊട്ടിക്കരയാനുള്ള കാരണം മറ്റൊന്നുമല്ല. താന്‍ മോമിന്റെ വിജയം ആഘോഷിച്ച് നാടൊട്ടുക്ക് ഓടി നടക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടുപേര്‍ ഒപ്പമില്ല. വളര്‍ത്തു മകളായി വേഷമിട്ട സജല്‍ അലിയും ഭര്‍ത്താവിന്റെ വേഷം ചെയ്ത അദ്നന് സിദ്ദിഖിയും. പാകിസ്താന് താരങ്ങളാണ് ഇരുവരും.
ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബോളിവുഡില്‍ നിലനില്‍ക്കുന്ന പാക് താരങ്ങളുടെ അപ്രഖ്യാപിത വിലക്കാണ് ഇന്ത്യയിലേയ്ക്കുള്ള ഇവരുടെ വരവിന്റെ വാതില്‍ കൊട്ടിയടച്ചത്. പാക് താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പായിരുന്നു മോമിന്റെ ചിത്രീകരണം. എന്നാല്‍, ചിത്രം റിലീസ് ചെയ്തതോടെ അന്തരീക്ഷം മാറി. ചിത്രത്തിന്റെ പ്രചരണ പരിപാടികളിലൊന്നും രണ്ട് പ്രധാന താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെയായി. എല്ലാറ്റിനും ശ്രീദേവി തനിച്ചായി. അങ്ങിനെയാണ് കഴിഞ്ഞ ദിവസം നടന്ന ഒരു ഷോയ്ക്കിടെ ശ്രീദേവിക്ക് നിയന്ത്രണം വിട്ടുപോയത്.
https://www.facebook.com/Malayalivartha