വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ എസ്.ഐയെ സസ്‌പെന്റ് ചെയ്‌തു
പ്രതിപക്ഷ വനിതാ എംഎല്‍എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ എസ്.ഐയെ സസ്‌പെന്റ് ചെയ്‌തു. എസ്.ഐ കെ.കെ രമണിയെയാണ് സസ്‌പെന്റ് ചെയ്‌തത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
സൂര്യനെല്ലി വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ എംഎല്‍എമാരായ ഇ.എസ്.ബിജിമോള്‍ , ഗീതാഗോപി എന്നിവരെ പോലീസ് മര്‍ദ്ദിച്ചെന്നായിരുന്നു പ്രതിപക്ഷ ആരോപണം. സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് എ.ഡി.ജി.പി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്‌തു. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി സഭയില്‍ ബഹളം വെക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അന്ന് ഡ്യൂട്ടി ചുമതലയുണ്ടായിരുന്ന എസ്.ഐയെ സസ്‌പെന്റ് ചെയ്‌തത്. വൈകിയാണെങ്കിലും നടപടിയില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്ച്യുതാനന്ദന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha