നാദിര്‍ഷായെ പൊക്കാനുറച്ച് പോലീസ് നീങ്ങുമ്പോള്‍..
കളത്തിനുപുറത്തിരുന്ന് സിനിമാ ബുദ്ധിയില്‍ സൈബര്‍ ക്വട്ടേഷന്‍ മുതല്‍ സിനിമാക്കാരുടെ അനുഭവ സാക്ഷ്യങ്ങള്‍ വരെ തിരക്കഥയൊരുക്കി നിര്‍മ്മാതാക്കളെ വച്ച് അണിയിച്ചൊരുക്കുന്ന നാദിര്‍ഷ പോലീസിന് ഇരട്ട തലവേദനയായി മാറി.
കൊച്ചിയുടെ ഹൃദയമിടിപ്പുകള്‍ നന്നായറിയാം നാദിര്‍ഷയ്ക്ക്. ഉന്നത പോലീസ് ഉദ്യോഗസ്ഥനുനായുള്ള വിവാദ ബന്ധം മുതല്‍ കൂട്ടിന് രാഷ്ട്രീയ നേതാക്കള്‍ വരെ സംസ്ഥാനത്തും ഗള്‍ഫിലും പരന്നു കിടക്കുന്ന ദിലീപിന്റെ വ്യവസായ സാമ്രാജ്യം, സംവിധാനം ചെയ്യുന്ന നിയന്ത്രിക്കുന്ന നാദിര്‍ഷയ്ക്ക് പിആര്‍ വര്‍ക്കും പ്രചരണ തന്ത്രങ്ങളുമൊക്കെ മെനയാന്‍ നിമിഷങ്ങള്‍ മാത്രം മതി.
ഉറ്റ സുഹൃത്ത് ഷോണ്‍ ജോര്‍ജിന്റെ (പി.സി.ജോര്‍ജിന്റെ മകന്‍) ഉറച്ച പിന്തുണ. പിസി ജോര്‍ജിനെ പോലുള്ള ബ്രാന്റ് അംബാസിഡര്‍മാര്‍. മധ്യകേരളത്തിലെ പ്രമുഖ നിര്‍മ്മാതാവിന്റെ നേതൃത്വത്തില്‍ എറണാകുളത്തെ പിആര്‍ ഏജന്‍സികള്‍ ഏറ്റെടുത്തു കഴിഞ്ഞ കോടികളുടെ സൈബര്‍ ക്വട്ടേഷന്‍.
അന്വേഷണസംഘം നാദിര്‍ഷായുടെ മൊഴിയെടുത്ത് മാപ്പു സാക്ഷിയാക്കാം എന്നു കരുതി പറഞ്ഞയയ്ക്കുമ്പോള്‍ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇനിയും നാദിര്‍ഷായെ പുറത്തിരുത്തിയാല്‍ ഇതുവരെയുണ്ടാക്കിയ അനുകൂല തരംഗം മാറി അത് സര്‍ക്കാരിനെതിരായ വികാരം പോലും സൃഷ്ടിക്കുമെന്നും ചില ഉദ്യോഗസ്ഥര്‍ പറയുന്നു. ഓരോ ദിവസവും ദിലീപിനെതിരായ നിരവധി തെളിവുകളാണ് പോലീസിന് ലഭിക്കുന്നത്.
അതേസമയം ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോര്‍ജിന്റെ ആരോപണം. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ഇതു സംബന്ധിച്ച് പരാമര്‍ശമുള്ളത്.
പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ പക്കല്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാണ് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലില്‍ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത് എന്നാണ് പിസിയുടെ ചോദ്യം. കണ്ടിട്ടുണ്ടെങ്കില്‍ അത് വിശദമായി പരിശശോധിച്ചില്ലേ എന്നും അദ്ദേഹം സംശയം ഉന്നയിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോര്‍ജ് ആയിരുന്നു.
https://www.facebook.com/Malayalivartha