തട്ടുകടയില്‍ മുതല്‍ ബൃഹദാരണ്യകോപനിഷത്തില്‍ വരെ പെണ്ണുങ്ങള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നു
കൊച്ച് കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായുള്ള സ്ത്രീകള്‍ വരെ നേരിടുന്നതാണ് തുറിച്ചുനോട്ടം.അതെല്ലാരും ഇഷ്ടപെടണമെന്നുമില്ല. 2014 ജൂണില്‍ 'കുടുംബത്തില്‍ പിറന്ന പെണ്ണാകാന്‍' എന്ന വിഷയത്തിനാസ്പദമായി സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് കൊടുങ്ങല്ലൂര്‍ എല്‍തുരുത്ത് പ്രതീക്ഷാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഡോ. ആര്‍. ഷര്‍മിള നടത്തിയ ചര്‍ച്ച വൈറലാകുന്നു.
തട്ടുകടയില്‍ പോയി ചായ കുടിച്ചിട്ടുണ്ടോ പെണ്ണുങ്ങളെ നിങ്ങള്‍? തട്ടലും മുട്ടലും ഏല്‍ക്കാതെ, അല്ലെങ്കില്‍, ''ഇവളൊക്കെ എവിടുന്നു വരുന്നെടാ''എന്ന മട്ടില്‍ ഒരു നോട്ടമെങ്കിലും ഏല്‍ക്കാതെ? തട്ടുകടയില്‍ മുതല്‍ ബൃഹദാരണ്യകോപനിഷത്തില്‍ വരെ പെണ്ണുങ്ങള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നു പറയുന്നു, ഡോ. ആര്‍.ഷര്‍മിള. കൊടുങ്ങല്ലൂര്‍ എല്‍തുരുത്തിലെ 'പ്രതീക്ഷ സാംസ്‌കാരിക വേദി' നടത്തിയ ചര്‍ച്ച – കുടുംബത്തില്‍ പിറന്ന പെണ്ണാവാന്‍– യില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടിയായിരിക്കുമ്പോള്‍ ഫ്രോക്കിനടിയിലൂടെ അടിവസ്ത്രത്തിന്റെ നിറം കാണുന്നവര്‍ നടത്തുന്ന പരിഹാസം മുതല്‍ ബലാല്‍സംഗങ്ങള്‍ വരെ, മലയാളിപ്പെണ്ണുങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലൂടെ കടന്നുപോയി പ്രസംഗം.
നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ ജനിക്കുമ്പോള്‍ മുതല്‍ അവളെ അടച്ചു പൊതിഞ്ഞു ഒരു ലിമിറ്റുകള്‍ക്കുള്ളില്‍ വളര്‍ത്തുന്നു. അതാണ് നിന്നുണ്ടാകുന്ന എല്ലാ സ്ത്രീ പ്രശ്‌നങ്ങള്‍ക്കും പ്രധാന കാരണം എന്ന് തന്നെ പറയാം...
https://www.facebook.com/Malayalivartha