ദിലീപല്ല ഏത് വലിയവന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാലും അത് തിരിച്ച് പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍
ദിലീപല്ല ഏത് വലിയവന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയാലും അത് തിരിച്ച് പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രതികരിച്ചു. ദിലീപിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ കളക്ടറാണ്. ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വേണ്ട നടപടിയെടുക്കണമെന്ന് റവന്യൂമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൈയേറ്റത്തിന് ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂട്ടുനിന്നിട്ടില്ല.
അത്തരം വാര്‍ത്തകള്‍ കരിവാരിത്തേക്കാനാണെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ചാലക്കുടി ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ വിട്ടുനല്‍കിയ കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ഒരു ഏക്കര്‍ ഭൂമി കൈയേറിയാണു ദിലീപ് ഡിസിനിമാസ് എന്ന പേരില്‍ തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്നു കാട്ടി 2014ല്‍ അഡ്വ. സന്തോഷ് പരാതി നല്‍കിയിരുന്നു. ഈ പരാതി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ തൃശൂര്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയയ്ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എട്ടു പേരില്‍ നിന്നു ഭൂമി വാങ്ങിയാണ് ദിലീപ് തിയേ?റ്റര്‍ സമുച്ചയം നിര്‍മിച്ചത്.
എന്നാല്‍, ഇതില്‍ 35 സെന്റ് തോട് പുറമ്പോക്കു ഭൂമി കൈയേറിയിട്ടുണ്ടെങ്കിലും ദിലീപിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടമസ്ഥാവകാശം പൂര്‍ണമായി തെളിയിക്കുന്നതാണെന്ന് എം.എസ്. ജയ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, വീണ്ടും പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ നിര്‍ദേശ പ്രകാരം 2015ല്‍ റവന്യു വിജിലന്‍സ് സംഘം ഇക്കാര്യം പരിശോധിച്ചിരുന്നു. ഭൂമിയില്‍ ദിലീപിന് ഉടമസ്ഥാവകാശമുണ്ടെന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് റവന്യു വിജിലന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. വിശദമായ അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു.
എന്നാല്‍, രണ്ട് വര്‍ഷമായിട്ടും തുടര്‍നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്നും കൈയേറ്റമാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനുമാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha