മണിച്ചന്‍ പശ്ചാത്താപത്തിന്റെ വിയര്‍പ്പൊഴുക്കി; ഇന്ന് മാതൃകാ കര്‍ഷകന്‍
വ്യാജമദ്യദുരന്തം കേരളത്തിന് മറക്കാനാകത്തതാണ്. സ്വാഭാവികമായും മണിച്ചനേയും. എന്നാല്‍ ഇന്നദ്ദേഹം പശ്ചാത്താപത്തിന്റെ വിയര്‍പ്പൊഴുക്കി ഒരു മികച്ച കര്‍ഷകനായിക്കഴിഞ്ഞു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ തുറന്ന ജയിലായ നെയ്യാര്‍ഡാം നെട്ടുകാല്‍ത്തേരിയിലേക്ക് പ്രമോഷന്‍ സ്ഥലംമാറ്റമാണ് മണിച്ചനു ലഭിച്ചത്. വിവിധ ജയിലുകളിലെ ഏറ്റവും നല്ലനടപ്പുകാരായ പ്രതികളെയാണ് സഹ്യനും ജലവും മലനിരകളും അഴിതീര്‍ത്ത തുറന്ന ജയിലിലേക്ക് മാറ്റുക. ആ പ്രമോഷനിലാണ് മണിച്ചനിവിടെ എത്തിയത്. ഇപ്പോള്‍ ഈ ജയിലില്‍ മാത്രം 17വര്‍ഷം പൂര്‍ത്തിയാകുന്നു.
വന്യജീവി ശല്യമൊഴിവാക്കാന്‍ കല്ലുകെട്ടിത്തിരിച്ച മണിച്ചന്റെ തോട്ടത്തില്‍ പടവലും പയറും വിഷമേതുമേല്‍ക്കാതെ വിളവു കാത്തുകിടക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 35 കി.മീ അകലെ കാട്ടാക്കട താലൂക്കിലാണ് 474 ഏക്കര്‍ വിസ്തൃതമായ പാപികളുടെ വിശുദ്ധ സ്വാതന്ത്ര്യമായി തുറന്ന ജയില്‍ വ്യത്യസ്തമാകുന്നത്.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ആജീവനാന്ത തടവുകാരനായ മണിച്ചന്‍ മുതല്‍ കൂലി തര്‍ക്കത്തിന്റെ അവസാനം മുതലാളിയെ കുത്തിക്കൊന്ന ബംഗാളി തൊഴിലാളി ഷരീഫ് വരെയുള്ള 397 ജീവനുകള്‍ സഹ്യന്റെ തണലില്‍ സമാധാനമായി ഇവിടെ മാതൃകാകര്‍ഷകരായി മാറിക്കഴിഞ്ഞു
https://www.facebook.com/Malayalivartha