അഞ്ചു വര്‍ഷത്തിനു ശേഷം, മുകേഷും സരിതയും വീണ്ടും ഒരുമിച്ചു: മകനെ അനുഗ്രഹിച്ച് അച്ഛനും അമ്മയും പക്ഷേ കണ്ടിട്ടും കാണാത്തപോലെ
വിവാഹമോചിതരായ ശേഷം നടനും എം എല്‍ എ യുമായ മുകേഷും മുന്‍ ഭാര്യയും നടിയുമായ സരിതയും മുഖാമുഖം കാണുന്നത് ഇന്നാണ് . അതും മകന്റെ 'കാര്‍മ്മികത്വത്തില്‍' . കണ്ടിട്ടും മിണ്ടാതിരുന്ന അച്ഛനെയും അമ്മയെയും മകനാണ് ഒപ്പം പിടിച്ചു നിര്‍ത്തി ഫോട്ടോ എടുത്തത്.
അതേസമയം മുകേഷിന്റെ രണ്ടാം ഭാര്യയായ മേതില്‍ രാധികയ്ക്ക് അച്ഛന്റെയും ഒര്‍ജിനല്‍ അമ്മയുടെയും മുന്നില്‍ മക്കള്‍ പരിഗണന നല്‍കിയതുമില്ല . ഇരിപ്പിടം തന്നെ വേദിയുടെ ഏറ്റവും പിന്നിലായിരുന്നു . തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ശ്രാവണിന്റെ ആദ്യസിനിമയായ കല്യാണത്തിന്റെ പൂജാ ചടങ്ങിലാണ് സിനിമാലോകം അപൂര്‍വ നിമിഷങ്ങള്‍ക്ക് സാക്ഷിയായത്. മുകേഷ് ആണ് ആദ്യമെത്തിയത്. എല്ലാവരേയും കണ്ട് ക്ഷണിച്ചിരുത്തിയശേഷം മുകേഷ് വേദിയുടെ മുന്‍നിരയില്‍ ഇരുപ്പുറപ്പിച്ചു. സരിതയും മുകേഷും ഒരുമിച്ച് കണ്ടുമുട്ടുന്ന നിമിഷം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ അക്ഷമരായി നില്‍ക്കുകയായിരുന്നു.എന്നാല്‍ മുകേഷിനെ ശ്രദ്ധിക്കാതെ സരിത എതിര്‍ വശത്തേയ്ക്ക് നടന്നുപോയി. ഇതിനിടയിലാണ് ശ്രാവണ്‍ അച്ഛനെ അന്വേഷിച്ചെത്തിയത്. അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കി അവസാനം കസേര ഇല്ലാത്തതിനാല്‍ മുകേഷ് ഒരു വശത്തേക്ക് മാറി നില്‍ക്കുകയായിരുന്നു.
'അച്ഛന്‍ ഇവിടെ ഒളിച്ചു നില്‍ക്കുകയാണോ' എന്നുചോദിച്ച് ശ്രാവണ്‍ അദ്ദേഹത്തിനടുത്തെത്തി കെട്ടിപ്പിടിച്ചു. പതിവ് ചമ്മലോടെ മുകേഷ് മകനെ ആശ്ലേഷിച്ചു. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇരുവരേയും വളഞ്ഞിട്ട് ഫോട്ടോഷൂട്ട് തുടങ്ങി. അവരോട് ഒരുനിമിഷമെന്നുപറഞ്ഞ് ശ്രാവണ്‍ ഓടിപ്പോയി അമ്മ സരിതയെ കൂട്ടിക്കൊണ്ടുവന്നു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തോടെ ശ്രാവണ്‍ മുകേഷിനേയും ഞെട്ടിച്ചു. പിന്നെ മൂവരേയും നിര്‍ത്തിയുള്ള ഫോട്ടോ ഷൂട്ടായി. ഇതിനിടയില്‍ ശ്രാവണ്‍ എല്ലാവരേയും വീണ്ടുംഞെട്ടിച്ചു. അതുവരെ അച്ഛനും അമ്മയ്ക്കും നടുക്ക് നിന്ന ശ്രാവണ്‍ പതുക്കെ അവിടുന്ന് മാറിനിന്നു. അപ്പോള്‍ മുകേഷും സരിതയും ഒരുമിച്ചായി. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് ശ്രാവണ്‍ ശരിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിത്രവിരുന്ന് തന്നെ നല്‍കി കൈയടി നേടി. എന്നാല്‍ ഫോട്ടോഷൂട്ട് കഴിഞ്ഞിട്ടും സരിതയും മുകേഷും പരസ്പരം സംസാരിച്ചില്ല. ചടങ്ങിന്റെ അവതാരിക ആവര്‍ത്തിച്ചാവര്‍ത്തിച്ച് 'നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍' എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. ഇടക്ക് ആരോ ചെന്നുതിരുത്തിയപ്പോള്‍ 'നടന്‍ മുകേഷിന്റെയും പ്രിയനടി സരിത ചേച്ചിയുടേയും മകന്‍ ശ്രാവണ്‍' എന്നാക്കി തിരുത്തിയതും ശ്രദ്ധേയമായി.
എന്നാല്‍ സന്തോഷവതിയായാണ് സരിത ചടങ്ങില്‍ ഉടനീളം പ്രത്യക്ഷപെട്ടത്. എന്ന് പറഞ്ഞാല്‍ 'മഞ്ജു വാര്യരുടെ ഒരു സന്തോഷമുള്ള മുഖം' എന്ന് പറയുന്നതാകും ശരി . മുകേഷിന്റെ മുഖത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന മൂകത വായിച്ചെടുക്കാനും കഴിയുമായിരുന്നു. സംസ്ഥാനത്തെ പ്രമാദമായ കേസില്‍ ആരോപണ വിധേയനാണ് നടന്‍ മുകേഷ് . ജനപ്രീതിയില്‍ ഇപ്പോള്‍ ഏറെ താഴെ . അതിന്റെയൊരു സംതൃപ്തി സരിതയുടെ മുഖത്തും വ്യക്തമായിരുന്നു .
ഇപ്പോള്‍ നടന്ന നടിയുടെ ആക്രമണത്തിന്റെ ഗൂഡാലോചന നടക്കുന്ന സമയത്തും മുന്‍പ് മറ്റൊരു നടിയ്ക്ക് സമാന രീതിയില്‍ ആക്രമണം ഉണ്ടായപ്പോഴും പ്രതി പള്‍സര്‍ സുനി മുകേഷിന്റെ െ്രെഡവറായിരുന്നു എന്നതാണ് മുകേഷിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത് .
https://www.facebook.com/Malayalivartha