ഗണിതശാസ്ത്ര ലോകത്തെ മാലാഖ ലോകത്തോട് വിടപറഞ്ഞു
ലോകത്തെ അമ്പരപ്പിച്ച ഗണിതശാസ്ത്രജ്ഞ മറിയം മിര്‍സഖാനി വിടവാങ്ങി; സ്തനാര്‍ബുദമാണ് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ച ആദ്യ വനിതയുടെ ജീവന്‍ അപഹരിച്ചത് .ഗണിതശാസ്ത്രത്തില്‍ ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ച ആദ്യ വനിത, മറിയം മിര്‍സഖാനി അമേരിക്കയില്‍ നിര്യാതയായി . 40 വയസുകാരിയായ അവര്‍ സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു .
'ഗണിത നോബല്‍ സമ്മാനം' എന്ന് വിളിപ്പേരുള്ള ഫീല്‍ഡ്‌സ് . സങ്കീര്‍ണമായ ജ്യാമിതി, ചലനാത്മകമായ സംവിധാനങ്ങള്‍ എന്നിഗവേഷണത്തിലൂ ടെയാണ് 2014ല്‍ ഇറാന്‍കാരിയായ പ്രൊഫ. മിര്‍സഖാനി പുരസ്‌കാരം നേടുന്നത് ..1977ല്‍ ജനിച്ച മിര്‍സഖാനി, ഇറാനിലെ വിപ്ലവാനന്തര തലമുറയില്‍ പെട്ടവളാണ്. തന്റെ കൗമാരത്തില്‍ തന്നെ അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ അവര്‍ നേടുകയുണ്ടായി.2004 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി. നേടിയ ഇവര്‍ പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിതയായി .മൂന്നു വര്‍ഷം മുന്‍പ് ഇവര്‍ക്ക് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചതോടെ 1936 ല്‍ സ്ഥാപിച്ച ഗണിതശാസ്ത്ര സമ്മാനത്തിനായുള്ള സ്ത്രീകളുടെ ദീര്‍ഘകാല കാത്തിരുപ്പിനാണ് പ്രൊഫ. മിര്‍സഖാനി വിരാമമിട്ടത് .ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇറാനിയനുമാണ് മിര്‍സഖാനി .
https://www.facebook.com/Malayalivartha