സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവം?
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭം വീണ്ടും സജീവമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ലക്ഷ്വറി ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടത്തുന്നതെന്നാണ് വിവരം. ഇവരുടെ ഇടപാടുകള്‍ മുഴുവന്‍ വാഡ്‌സ് ആപ് വഴിയാണ്. രഹസ്യന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ അന്തര്‍ സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധിപേരാണ് പോലീസിന്റെ വലയിലായത്. തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസ് കമ്മീഷണറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും പ്രത്യേക സ്വാഡ് രൂപീകരിച്ച് പരിശോധന നടത്തിയത്. ഇതോടെ നിരവധി പെണ്‍വാണിഭ സംഘങ്ങളാണ് പോലീസ് കസ്റ്റഡിയിലായത്.
ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രം വാട്‌സ് ആപ്പിലൂടെ കൈമാറുകയാണ് ആദ്യപടി. അതിനുശേഷം ഇടപാടിന് തയ്യാറായി എത്തുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ റേറ്റും ആ തുക അടക്കേണ്ട ബാങ്ക് അക്കൗണ്ട് നമ്ബറുകളും കൈമാറും. എല്ലാം ശരിയായാല്‍ മാത്രം ഇടപാടുകാര്‍ അവരുടെ സ്വന്തം വാഹനങ്ങളില്‍ ആവശ്യക്കാരെയും പെണ്‍കുട്ടികളെയുമായി ഒരുമിച്ച് ഫ്‌ളാറ്റുകളില്‍ എത്തിച്ചുകൊടുക്കും. ഇങ്ങനെ ഓരോ ഇടപാടിലൂടെയും വന്‍തുകയാണ് സംഘങ്ങള്‍ ആവശ്യക്കാരില്‍ നിന്ന് വാങ്ങുന്നത്.
പേരൂര്‍ക്കട, അമ്ബലമുക്ക്, കഴക്കൂട്ടം, കാര്യവട്ടം, പേട്ട എന്നിവിടങ്ങളിലെ ചില ഫ്‌ളാറ്റുകളിലാണ് ഷാഡോ പോലീസ് റെയ്ഡ് നടത്തിയത്. വഴുതക്കാട്ടുള്ള ഒരു ഫ്‌ളാറ്റും പോലീസ് നീരീക്ഷണത്തിലാണ്. വന്‍കിട ഫ്‌ളാറ്റുകള്‍ വലിയ തുക നല്‍കിയാണ് ഇടപാടുകാര്‍ വാടകയ്ക്ക് എടുക്കുന്നത്. പലതും അടച്ചിട്ടിരിക്കുന്നത് ഒഴിവാക്കാന്‍ ആയി ഉടമസ്ഥര്‍ മോഹ വാടക തുക വാങ്ങി എന്തിനാണെന്നു പോലും അന്വേഷിക്കാതെ വാടകയ്ക്ക് നല്‍കാറാണ് പതിവ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാര്യങ്ങള്‍ തിരക്കാതെ വന്‍തുകയ്ക്ക് ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമസ്ഥന്മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കും. ബാങ്ക് ഇടപാടുകള്‍, ആഡംബര വാഹനങ്ങള്‍, പരിശോധനകള്‍ കടന്ന് വരാത്ത ഫ്‌ളാറ്റുകള്‍ അങ്ങനെ എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയാണ് പെണ്‍വാണിഭ സംഘങ്ങളുടെ നീക്കം. വരും ദിവസങ്ങളിലും ഫ്‌ളാറ്റുകളില്‍ പരിശോധന നടത്താനാണ് പോലീസ് തീരുമാനം.
https://www.facebook.com/Malayalivartha