ദിലീപിനെ തള്ളിപ്പറയാന്‍ മടിക്കുന്നതിന് പിന്നിലെ രഹസ്യം പുറത്താകുന്നു
നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപ് പുറത്തിറങ്ങിയാല്‍ പണികിട്ടുമെന്ന് സൂപ്പര്‍ താരങ്ങള്‍ പോലും ഭയക്കുന്നുവെന്ന് റിപ്പോര്‍ട്ട്. താര പദവിയില്‍ സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് മുന്നിലെങ്കിലും അമ്മ ഉള്‍പ്പെടെ എല്ലാ സിനിമാ സംഘടനകളെയും നിയന്ത്രിച്ചിരുന്ന ദിലീപാണ് സിനിമാലോകം നിയന്ത്രിച്ചിരുന്നത്. ഇതാണ് മുന്‍നിര താരങ്ങളടക്കം ദിലീപിനെ ഭയക്കാന്‍ കാരണം.
ദിലീപ് പുറത്തിറങ്ങായാല്‍ തങ്ങളെ സിനിമയില്‍ നിന്നുപോലും ഔട്ടാക്കുമെന്ന് പല താരങ്ങള്‍ക്കും പേടിയുണ്ട്. അതാണ് കോടതി കുറ്റക്കാരനെന്ന് വിധിക്കുന്നത് വരെ ദിലീപിനെ വിമര്‍ശിക്കരുതെന്ന നിലപാടുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്ത് വന്നതിന്റെ കാരണം.
പല മുന്‍നിര നടന്‍മാര്‍ക്കും ദിലീപുമായി ബിസിനസ് ബന്ധങ്ങള്‍ അടക്കം ഒഴിവാക്കാനാകാത്ത ബന്ധമുണ്ട്. ചിലരുടെ വീക്ക്‌നെസുകളും ദിലീപിന് വ്യക്തമായി അറിയാം. ജയില്‍മോചിതനായി തിരിച്ചെത്തിയാല്‍ കൂടുതല്‍ ശക്തനായി തിരിച്ചടിക്കാന്‍ യാതൊരു മടിയുമില്ലാത്ത നടനാണ് ദിലീപ്. ഇക്കാര്യം നന്നായി അറിയുന്നവരാണ് ദിലീപിന്റെ സഹപ്രവര്‍ത്തകര്‍. ചിലര്‍ പ്രതികരിക്കാതെ മൗനം പാലിക്കുന്നതും ചിലര്‍ പിന്തുണയ്ക്കുന്നതും ഇക്കാരണത്താലാണ്.
https://www.facebook.com/Malayalivartha