വി എസ്സ് എന്ന സമരനായകന് അന്‍പതാം വിവാഹവാര്‍ഷികാഘോഷം
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദന്റെയും കുത്യത്തോട് കോടംതുരുത്തു മുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയമ്മയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18 ന് ഞായറാഴ്ച പകല്‍ മൂന്ന് മണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ടപത്തില്‍വച്ചുനടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ തങ്ങളുടെ മാന്യ സന്നിദ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു ' ഇതാണാ ചരിത്രം രേഖപ്പെടുത്തിയ വിവാഹക്ഷണക്കത്ത് .
അന്ന് 43 കാരനായ സഖാവിന്റെയും 29 കാരിയായ വധുവിന്റേയും ദാമ്പത്യ ജീവിതത്തിന് ഇന്ന് അന്‍പതുവയസ് .വരനായ വി.എസ് അന്ന് അമ്പലപ്പുഴ എം.എല്‍.എ .വധുവായ വസുമതിയമ്മ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഒരു നേഴ്‌സും .കേരളരാഷ്ട്രിയം ഈ അമ്പതു വര്‍ഷത്തിനിടയില്‍ മാറിമറിഞ്ഞു ഇടതും വലതും പലതവണ കേരളം ഭരിച്ചു .ഇടതുപക്ഷത്തിന്റെ കപ്പിത്താനായി വി.എസ്‌കേരളരാഷ്ട്രീയത്തെ നിയന്ത്രിച്ചു . പിന്നില്‍ നിഴലായി തണലായി നിശബ്ദസാക്ഷിയായി വസുമതിയമ്മയുണ്ടായിരുന്നു . വിജയകരമായി തുടരുന്ന ആ ദാമ്പത്യത്തിനിന്ന് അമ്പതാണ്ട് .കവടിയാര്‍ ഹൗസില്‍ ഇന്നു വലിയ ആഘോഷങ്ങളൊന്നുമുണ്ടായിരുന്നില്ല . സന്തോഷസൂചകമായി പായസം വിളമ്പി .പിന്നെ ചിലസന്ദര്‍ശകരുടെ വിവാഹാശംസകള്‍ .
https://www.facebook.com/Malayalivartha