ദിലീപ് അനുകൂല ക്യാംപെയ്ന്‍ ശരിവയ്ക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി പണം മുടക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം ഒരു നടന്‍ ദിലീപിന് അനുകൂലമായി ഫെയ്‌സ്ബുക്ക് വീഡിയോ പുറത്ത് വിട്ടത് ഈ ക്യാംപെയ്‌ന്റെ ഭാഗമാണെന്നാണ് പുറത്ത് വരുന്ന വിവരം. ദിലീപിനെ അനുകൂലിക്കുന്നവരുടെ ഓഡിയോ, വീഡിയോ മെസേജുള്‍ വ്യപകമായി ഷെയര്‍ ചെയ്യുകയും എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച് നിശബ്ദരാക്കുകയും ചെയ്യുക എന്നതാണ് പിആര്‍ ഏജന്‍സിയുടെ രീതി.
ദിലീപ് മൂലം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച ഈ നടന്‍ തന്നെ ദിലീപിനെ അനുകൂലിച്ചത് സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ നടന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ചില അണിയറ കളികള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം. ദിലീപ് അനുകൂല ക്യാംപെയ്ന്‍ നടത്തുന്ന കമ്പനി വക അഞ്ച് ലക്ഷം രൂപയും ദിലീപ് സിനിമയില്‍ അവസരവുമാണ് ഈ നടന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വ്യാജ ഐഡികളില്‍ നിന്നും ദിലീപ് അനുകൂല പ്രചരണം ശക്തമാണ്. ഇതുവരെ ഇല്ലാതിരുന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും രൂപമെടുത്തിട്ടുണ്ട്.
അതിനിടെ ദിലീപ് അനുകൂല പ്രചരണം നടത്തുന്ന പിആര്‍ ഏജന്‍സിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസിന്റെ സൈബര്‍ ഡോം വിഭാഗമാണ് ഏജന്‍സിയെ തിരിച്ചറിഞ്ഞത്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രചരണം നടത്തുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപ് അനുകൂല പ്രചണം നടത്തുന്നതെന്നാണ് പോലീസ് തിരിച്ചറിഞ്ഞത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിയാണ് ദിലീപിന് വേണ്ടി അനുകൂല ക്യാംപെയ്ന്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha