ദിലീപിന്റെ വീടിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന എസ്‌ഐക്കു പക്ഷാഘാതം
ദിലീപിനെ ബാധിച്ച കണ്ടകശനി കാവല്‍ നിന്ന പോലീസ് ഉദ്യോഗസ്ഥനും ബാധിച്ചതായി സംശയം. ദിലീപിന്റെ വീട്ടില്‍ കാവലിനു നിയോഗിക്കപ്പെട്ടിരുന്ന എസ്‌ഐക്കു പക്ഷാഘാതം. അടുത്ത ജനുവരിയില്‍ വിരമിക്കാനിരിക്കുന്ന എടത്തല സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ കെ.കെ. കുഞ്ഞുമുഹമ്മദിനാണു പക്ഷാഘാതം സംഭവിച്ചത്. കുഞ്ഞുമുഹമ്മദിനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വലതുകൈ, കാല്‍ എന്നിവയുടെ ചലനശേഷിയും സംസാരശേഷിയും നഷ്ടമായി. ദിലീപ് അറസ്റ്റിലായ അന്നുമുതല്‍ വീടിന്റെ സുരക്ഷാച്ചുമതലയിലായിരുന്നു ഇദ്ദേഹം.
വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടന്‍ ദിലീപിനെതിരെ പരസ്യമായി രംഗത്തു വന്നതിനെ തുടര്‍ന്നാണ് കൊട്ടാരക്കടവിലുള്ള വീടിനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ദിലീപിന്റെ ഹോട്ടലുകളും തിയറ്ററും അടക്കമുള്ള സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപകമായ അക്രമം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha