സിനിമാ താരങ്ങള്‍ സിനിമയില്‍ മാത്രം മതി...
നടിയെ ആക്രമിച്ച സംഭവത്തില്‍ നാണക്കേടായതോടെ താരങ്ങളെ ഒഴിവാക്കി ചാനലുകള്‍. ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള താരങ്ങളുടെ നീക്കത്തിന് പിന്നാലെ ചാനല്‍ പരിപാടികളില്‍ നിന്നും താരങ്ങളെ ഒഴിവാക്കാന്‍ ആലോചന. ചാനല്‍ പരിപാടികളില്‍ അവതാരകരായ സിനിമാ താരങ്ങളെ ഒഴിവാക്കാനാണ് നീക്കം. മുകേഷ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവരാണ് ചാനല്‍ പരിപാടികളിലെ അവതാരകര്‍.
ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് പലരും ടെലിവിഷനില്‍ പരിപാടി ചെയ്യുന്നത്. മുകേഷ് അവതാരകനായ ബഡായി ബംഗ്ലാവ് ആണ് സിനിമാ താരങ്ങള്‍ അവതാരകരായ പരിപാടിയില്‍ റേറ്റിംഗില്‍ മുന്നിലുള്ളത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ നിലപാടുകള്‍ വിവാദമായതോടെ പരിപാടിയുടെ റേറ്റിംഗ് ഇടിഞ്ഞു. കേസില്‍ പോലീസ് ചോദ്യം ചെയ്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ബഡായി ബംഗ്ലാവിലെ താരമാണ്.
വിവാദം റേറ്റിംഗിനെ ബാധിച്ചതോടെ മുകേഷിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. റേറ്റിംഗ് തിരിച്ചു പിടിക്കാനായില്ലെങ്കില്‍ പരിപാടി തന്നെ ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ടെലിവിഷന്‍ ചാനലുകളുടെ ഷോകള്‍ക്ക് ഇനി പങ്കെടുക്കില്ലെന്ന് ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha