സമരം നടത്തുന്ന നഴ്‌സ്മാരുമായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും
വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സ്മാര്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യാഴാഴ്ച നഴ്‌സുമാരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് നഴ്‌സുമാരുടെ സംഘടനകളുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ ശമ്പളം ഇവര്‍ക്ക് നല്‍കാന്‍ തയ്യാറാണെന്നും നഴ്‌സ്മാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സമരക്കാര്‍. സുപ്രീം കോടതി നിര്‍ദ്ധേശിച്ച പ്രകാരമുള്ള കുറഞ്ഞ ശമ്പളമായ 20,000 രൂപതന്നെ നല്‍കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം
https://www.facebook.com/Malayalivartha