മുകേഷിനെ പിന്നീട്... നടിക്കെതിരായ അതിക്രമത്തില്‍ മൊഴിയെടുക്കല്‍ തുടരുന്നു; എംഎല്‍എമാരായ പി.ടി. തോമസിന്റേയും അന്‍വര്‍ സാദത്തിന്റേയും മൊഴിയെടുക്കും
നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതിപക്ഷ എംഎല്‍എമാരുടെ മൊഴിയെടുക്കാന്‍ തീരുമാനം. തൃക്കാക്കര എംഎല്‍എ പി.ടി.തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയാണെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഇരുവരും തിരുവനന്തപുരത്തായതിനാല്‍ അവിടെത്തിയാകും മൊഴിയെടുക്കുക.
സംഭവം നടന്ന അന്ന് സംവിധായകനും നടനുമായ ലാലിന്റെ വീട്ടിലേക്ക് ആദ്യമെത്തിയവരില്‍ ഒരാളായിരുന്നു പി.ടി.തോമസ്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ കേസിന്റെ ആദ്യം മുതല്‍തന്നെ ഉണ്ടായിരുന്നു. ഇതാണ് പി.ടി.തോമസിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്ക് നടന്‍ ദിലീപുമായി വളരെയടുത്ത ബന്ധവുമുണ്ട്. അതിനാല്‍ നടിക്കെതിരെ നടത്തിയ അതിക്രമത്തെക്കുറിച്ച് എന്തെങ്കിലും വിവരം ദിലീപ് അന്‍വര്‍ സാദത്തിനോട് പങ്കുവച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha