ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ അനുകൂല മുദ്രാവാക്യം ജ്വല്ലറി ഉടമയുടെ നേതൃത്വത്തില്‍; പിന്തുണച്ച് യുവ നിര്‍മാതാവും
നടന്‍ ദിലീപിനെ ശനിയാഴ്ച വൈകിട്ടു സബ് ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ അനുകൂല മുദ്രാവാക്യം മുഴക്കിയതു നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്നു പൊലീസ് കണ്ടെത്തി. ഇവര്‍ക്കു പിന്തുണയുമായി പെരുമ്പാവൂരിലെ യുവ ചലച്ചിത്ര നിര്‍മാതാവുമുണ്ടായിരുന്നു.
പൊലീസിന് എതിരായും ദിലീപിന് അനുകൂലമായും മുദ്രാവാക്യം മുഴക്കാന്‍ ഇവരെ പ്രേരിപ്പിച്ചതും പണം മുടക്കിയതും ആരാണെന്നു പൊലീസ് പരിശോധിക്കും. ഇതിനിടെ ദിലീപ് വിഷയത്തില്‍ പൊലീസിനും മാധ്യമങ്ങള്‍ക്കും എതിരെ പ്രതികരിക്കാന്‍ ജനകീയവേദി എന്ന സംഘടന രൂപീകരിക്കാനും ശ്രമമുണ്ടായി.
രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജനവിഭാഗം ഭാരവാഹികളെ മുന്നില്‍ നിര്‍ത്തി കഴിഞ്ഞ ദിവസം നഗരത്തില്‍ പ്രകടനം നടത്താന്‍ ഇവര്‍ ആലോചിച്ചെങ്കിലും നടന്നില്ല. വേണ്ടത്ര ആളെ കിട്ടാത്തതാണു കാരണം. ഇതിനിടെ ഒളിവില്‍ കഴിയുന്ന രണ്ടു പേര്‍ക്കായി പൊലീസ് തിരച്ചില്‍ നോട്ടിസ് തയാറാക്കി. ഇവരില്‍ ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ അന്നു തന്നെ നോട്ടിസ് പുറത്തിറക്കുമെന്നാണു സൂചന.
https://www.facebook.com/Malayalivartha