പക്ഷെ പൊളിയാന്‍ കാരണം... ദിലീപിന് വേണ്ടി സമരത്തൊഴിലാളികളെ വച്ച് നഗരത്തില്‍ കൂറ്റന്‍ പ്രകടനം നടത്താന്‍ പദ്ധതിയിട്ടു
നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന്‍ ദിലീപിന് വേണ്ടി സഹതാപ തരംഗമുണ്ടാക്കാന്‍ നഗരത്തില്‍ താരത്തിന് അനൂകൂലമായി കൂലിക്ക് പ്രകടനം നടത്താനും പദ്ധതിയിട്ടതായ് റിപ്പോര്‍ട്ട്. സമരത്തൊഴിലാളികളെ രംഗത്തിറക്കി പ്രത്യേക കൂട്ടായ്മയുടെ പേരിലായിരുന്നു ശ്രമം. അറസ്റ്റിലായതിന്റെ ആദ്യ ഷോക്ക് മാറുമ്പോള്‍ താരത്തിന് വേണ്ടി പുറത്ത് വന്‍ പബഌക് റിലേഷന്‍ ജോലികള്‍ നടത്തിയവര്‍ തന്നെയാണ് നഗരത്തില്‍ പ്രകടനം നടത്താനും പദ്ധതിയിട്ടത്.
എന്നാല്‍ പണമെത്ര നല്‍കിയിട്ടും മതിയായ ആളെ കിട്ടിയില്ല. അവസാനം ബംഗാളികളെപ്പോലും മുദ്രാവാക്യത്തിനായി ഇറക്കാന്‍ നോക്കി. അവരും വന്നില്ല.
ജനകീയവേദി എന്ന സംഘടന രൂപീകരിച്ച് പോലീസിനും മാധ്യമങ്ങള്‍ക്കും നേരെ നീങ്ങാനായിരുന്നു പരിപാടിയെങ്കിലും പരിപാടി ഫാന്‍സോ ജനങ്ങളോ പ്രതിഷേധ തൊഴിലാകളികളോ ഏറ്റെടുത്തില്ലെന്നാണ് വിവരം. ദിലീപിനു വേണ്ടി സഹതാപ തരംഗം സൃഷ്ടിക്കാനുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കിയത് ഒരു ആര്‍.എസ്.എസ്. നേതാവെന്നും സൂചനയുണ്ട്. ബി.ജെ.പിയുടെ പ്രചാരണച്ചുമതലയുള്ള ഈ പബ്ലിക് റിലേഷന്‍സ് ഏജന്‍സിയെ ആയിരുന്നു ഇതിന് ഏര്‍പ്പാടാക്കിയതെന്നും വിവരമുണ്ട്. ഇതേക്കുറിച്ച സൈബര്‍ സെല്ലിന്റെ സഹായത്തോടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പോലീസ്.
ഈ ഏജന്‍സി ചില ഓണ്‍െലെന്‍ പത്രങ്ങളിലടക്കം ദിലീപിനുവേണ്ടി പ്രചാരണം നടത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തു രജിസ്റ്റര്‍ ചെയ്തതടക്കമുള്ള പത്തോളം ഓണ്‍ലെന്‍ പത്രങ്ങളായിരുന്നു ദിലീപിന് അനുകൂലമായി തുടര്‍ച്ചയായി വാര്‍ത്ത നല്‍കിയത്. ഗള്‍ഫില്‍ നിന്നടക്കം വ്യാജ പ്രൊഫൈലുണ്ടാക്കി ദിലീപിന് അനുകൂലമായ വാര്‍ത്ത പ്രചരിപ്പിക്കുക ആയിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റിലായതിന് പിന്നാലെ താരത്തിനെതിരേ രംഗത്ത് വന്ന നടീനടന്മാര്‍ പോലും പിന്നീട് അഭിപ്രായം തിരുത്തിയത്. ഇതെല്ലാം ഇപ്പോള്‍ പോലീസിന്റെ അന്വേഷണ പരിധിയിലാണ്.
ശനിയാഴ്ച വൈകിട്ടു താരത്തെ സബ്ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ താരത്തെ അനുകൂലിച്ചു മുദ്രാവാക്യം വിളി നടന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. പ്രതിഷേധം നഗരത്തിലെ ജ്വല്ലറി ഉടമയുടെ നേതൃത്വത്തിലാണെന്നും പിന്തുണ നല്‍കിയത് പെരുമ്പാവൂരിലെ ഒരു യുവ സംവിധായകനായിരുന്നെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തേ താരത്തെ വിവിധയിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ കൂകിവിളിച്ചാണ് ആള്‍ക്കാര്‍ എതിരേറ്റത്.
https://www.facebook.com/Malayalivartha