വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ചരിത്രം കുറിച്ചു റോജര്‍ ഫെഡറര്‍; 35ാം വയസ്സില്‍ നേടിയത് 19ാം മധുരകിരീടം
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ വീണ്ടും കിരീടം ചൂടി. ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ കീഴ്‌പ്പെടുത്തിയാണ് ഫെഡററുടെ തേരോട്ടം.
നേരിട്ടുള്ള സെറ്റുകള്‍ക്ക് 28 കാരനായ സിലിച്ചിനെ വീഴ്ത്തിയതോടെ 35ാം വയസ്സിലും തന്റെ മാറ്റ് കുറഞ്ഞിട്ടില്ലെന്ന് ഇതിഹാസ താരം പ്രഖ്യാപിച്ചു. സ്‌കോര്‍: 63, 61, 64. റോജര്‍ ഫെഡററുടെ എട്ടാം വിംബിള്‍ ഡണ്‍കിരീടത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത്.
19ാം ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണ് ഇതിഹാസതാരത്തിന്റെ റാക്കറ്റിന് മുന്നില്‍ കീഴടങ്ങിയത്. വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡും ഇനി 35 കാരനായ ഫെഡററുടെ പേരില്‍ ആയിരിക്കും.
2003, 2004, 2005, 2006, 2007, 2009, 2017 വര്‍ഷങ്ങളിലാണ് ഫെഡറര്‍ വിംബിള്‍ഡണില്‍ മുത്തമിട്ടത്. പീറ്റ് സാംപ്രാസ്, മാറ്റ് റെന്‍ഷോ എന്നിവരെയും ഇക്കാര്യത്തില്‍ ചരിത്രമാക്കി.
2014 ലെ യുഎസ് ഓപ്പണില്‍ കിരീടം നേടിയിട്ടുള്ള സിലിച്ചിന് പക്ഷെ ഇന്നലെ ഫെഡററുടെ കരുത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
https://www.facebook.com/Malayalivartha