വിനു വി ജോൺ ദിലീപിനെ തൊട്ടപ്പോൾ അനിതയ്ക്ക് പൊള്ളിയതെന്ത്?
താനൊരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ മാധ്യമങ്ങൾ പ്രവർത്തിക്കരുതെന്നും പറഞ്ഞാണ് ദിലീപ് രംഗത്തെത്തിയത്. എന്നാൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റിലെ വിനു വി ജോൺ ഉൾപ്പടെയുള്ള മാധ്യമ പ്രവർത്തകരുടെ ശക്തമായ നിലപാടാണ് വമ്പൻ സ്രാവായിട്ടുകൂടി ദിലീപിനെതിരെ അറസ്റ്റിലേയ്ക്ക് നീങ്ങാനുള്ള തെളിവുകൾ കണ്ടെത്താൻ പൊലീസിന് മേൽ സമ്മർദ്ദം ഉണ്ടായത്.
എന്നാൽ ദിലീപിന്റെ അറസ്റ്റോടെ ശക്തമായ പബ്ലിക് റിലേഷൻ വർക്കുകൾ പൈസ വാങ്ങി നടത്തുന്നെന്ന് പോലീസ് പോലും കോടതിയിൽ വ്യക്തമാക്കിരുന്നു. ഇതിന്റെ ഭാഗമായി പല നടീനടന്മാർ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം വന്നതാണ് വിനുവിനെ തെറി വിളിച്ചുകൊണ്ടുവന്നിട്ടുള്ള അനിതയുടെ പോസ്റ്റ്.
ഞാൻ ആക്ട്രസ്സ് അനിത എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന വീഡിയോയിൽ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. ന്യൂസ് റീഡർ വിനുവിനെ കുറിച്ചാണ്, തനിക്ക് നാണമില്ലേ താൻ ഒരു ആണല്ലേ ചെയ്യുന്ന ജോലി നല്ലതുപോലെ ചെയ്തുകൂടെ എന്നൊക്കെ നടി പറയുന്നുണ്ട്. നടൻ ദിലീപിനെ പിന്തുണച്ചാണ് നടി കാര്യങ്ങൾ പറയുന്നത്.
ദിലീപ് തനിക്ക് എന്ത് ദ്രോഹം ചെയ്തു . നാളെ തന്റെ ഭാര്യ വല്ലവന്റെയും കൂടെ ഒളിച്ചോടിയാല്‍ താന്‍ അതും വാര്‍ത്തയാക്കുമോ, എന്നും തനിക്ക് പോയി ചത്തൂകൂടെയെന്നും അനിത ചോദിക്കുന്നു. വീഡിയോ കണ്ട് അനിതയെ ചീത്തവിളിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha