രണ്ട് വര്‍ഷം മുന്‍പ് പള്‍സര്‍ സുനി ഏറ്റടുത്ത ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്ത്
കാറില്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ക്കായി ദിലീപില്‍ നിന്നും ഒന്നര കോടി രൂപയുടെ ക്വട്ടേഷനെടുത്ത പള്‍സര്‍ സുനി രണ്ട് വര്‍ഷം മുന്‍പ് മലയാളത്തിലെ മുന്‍ നിര നായികയുടെ ദൃശ്യത്തിനായി വാങ്ങിയത് ഒരു കോടി രൂപ. ദിലീപിനു പള്‍സറിനെ പരിചയപ്പെടുത്തി കൊടുത്ത വിവാദ നിര്‍മാതാവാണ് അന്ന് ലോഹിത ദാസ് സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന യുവ നടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തികൊടുക്കാന്‍ പള്‍സറിനു ക്വട്ടേഷന്‍ കൊടുത്തത്. സിനിമാ രംഗത്ത് മുന്‍പും പള്‍സര്‍ സമാനമായ കൊട്ടേഷന്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്.
വന്‍ തുകയ്ക്കാണ് ഇയാള്‍ ഓരോ കൊട്ടേഷനും പിടിച്ചിരുന്നതെന്നും അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. യുവ നായികമാരില്‍ ശ്രദ്ധേയയായി നിന്നിരുന്ന നടിയാണ് രണ്ട് വര്‍ഷം മുന്‍പ് അക്രമണത്തിന് ഇരയായത്. നായികയെ വലയിലാക്കാന്‍ പള്‍സര്‍ ഏറെ നാള്‍ പിന്നാലെ നടന്നുവത്രേ. അവസരം ഒത്തു കിട്ടയപ്പോള്‍ പള്‍സര്‍ ചാടി വീഴുകയായിരുന്നു.
അപ്പോഴും പള്‍സറിനൊപ്പം ഒരു സംഘം ഉണ്ടായിരുന്നുവെങ്കിലും കൃത്യം നടത്തുമ്പോള്‍ പള്‍സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചിയിലെ ആക്രമണത്തിനു സമാനമായി കാറില്‍ തന്നെയായിരുന്നു ആ കൃത്യവും. എന്നാല്‍ കാര്‍ ഓട്ടത്തില്‍ ആയിരുന്നില്ല. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് നടിയെ വലിച്ചിഴച്ച് കൊണ്ടു പോയ ശേഷമായിരുന്നു കൃത്യം. കൊച്ചിയിലെ ആക്രമണത്തിനു സമാനമായി നടിയെ കാറിലേക്ക് പ്രവേശിപ്പിച്ച ശേഷം ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ പറഞ്ഞുവത്രേ.
നടിക്ക് പള്‍സറിനെ അറിയാമായിരുന്നതിനാല്‍ ആദ്യം തമാശയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാറില്‍ നിന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയതോടെയാണ് താന്‍ ആക്രമിക്കപ്പെടുകയാണെന്ന് നടിക്ക് ബോധ്യമായത്. എതിര്‍ക്കാന്‍ കഴിയും മുന്‍പ് പള്‍സര്‍ നടിയെ കീഴ്‌പെടുത്തിയിരുന്നു. നിര്‍മാതാവിനു വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പള്‍സറിനെ ഉപയോഗിച്ച് ഇത്രയും ക്രൂരമായ ഒരു കൃത്യം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
അന്നത്തെ അക്രമത്തെ കുറിച്ച് നടി തന്നെ മൊഴി നല്‍കാന്‍ തയാറായിട്ടുമുണ്ട്. സംഭവത്തിനു പിന്നാലെ നടി സിനിമാ രംഗത്തു നിന്നും അപ്രത്യക്ഷയാകുകയായിരുന്നു, അടുത്തിടെ ചില രണ്ടാം നിര സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ശ്രദ്ധേയമാകാന്‍ കഴിഞ്ഞില്ല. കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടി ഈ രിതില്‍ ആക്രമിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha