അച്ചടിച്ച പേപ്പറില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിഞ്ഞ് നല്‍കുന്നത് നിരോധിച്ചു
അച്ചടിമഷി പുരണ്ട പേപ്പറുകളില്‍ ഭക്ഷ്യവസ്തു പൊതിഞ്ഞ് നല്‍കുന്നത് നിരോധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. അച്ചടിമഷിയുള്ള പേപ്പറില്‍ ഭക്ഷ്യവസ്തു നല്‍കരുതെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇക്കാര്യം വ്യാപാരികള്‍ ശ്രദ്ധിക്കാത്ത സാഹചര്യത്തിലാണ് നിരോധന ഉത്തരവ് കര്‍ശനമാക്കുന്നത്.
അച്ചടി മഷിയുള്ള പേപ്പറില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയുമ്പോള്‍ ഭക്ഷണം മലിനപ്പെടുകയും ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷ കമീഷണര്‍ ഡോ. നവ്‌ജ്യോത് ഖോസ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
https://www.facebook.com/Malayalivartha