സര്‍ക്കാരിന് ആശ്വാസവുമായി ഹൈക്കോടതി; സാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി
സര്‍ക്കാരിന് ആശ്വാസമായി സാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതിലുള്ള അതൃപ്തി ഹൈക്കോടതി അറിയിച്ചു.
85ശതമാനം സീറ്റുകളില്‍ നേരത്തേ നിശ്ചയിച്ചിരുന്ന 5.50ലക്ഷം രൂപ ഫീസില്‍ 50,000 കുറവുവരുത്തി 5 ലക്ഷം രൂപയാക്കിയിരുന്നു. അതേസമയം, എന്‍.ആര്‍.ഐ സീറ്റിന് 20 ലക്ഷം തുടരും. ബി.ഡി.എസ് ജനറല്‍ സീറ്റിന് ഫീസ് 2.9 ലക്ഷമായും വര്‍ദ്ധിപ്പിച്ചു. എന്‍.ആര്‍.ഐ സീറ്റിന് ഫീസ് 6 ലക്ഷം രൂപയാകും.
https://www.facebook.com/Malayalivartha