അവസാന നിമിഷത്തെ ആശ്വാസവുമായി ദിലീപിനെ കാണാന്‍ സഹോദരന്‍ ജയിലില്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സഹോദരന്‍ അനൂപ് സന്ദര്‍ശിച്ചു. ഹൈക്കോടതിയില്‍ ദിലീപിന്റെ ജാമ്യഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് അനൂപ് ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. പത്ത് മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു. അനൂപിനൊപ്പം മറ്റു രണ്ടു പേര്‍കൂടി ജയിലിലെത്തിയിരുന്നു.
ശനിയാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha