പാമ്പാടി നെഹ്രു കോളേജില്‍ പഠിക്കാനില്ലെന്ന് വിദ്യാര്‍ത്ഥികള്‍; സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു
നെഹ്‌റു കോളേജിനെ കൈവിട്ട് വിദ്യാര്‍ത്ഥികള്‍. കോളേജ് നടത്തിപ്പ് പ്രതിന്ധിയില്‍. ജിഷ്ണു പ്രണോയ് പഠിച്ച പാമ്പാടി നെഹ്‌റു കോളേജില്‍ പഠിക്കാന്‍ വിദ്യാര്‍ഥികളില്ലെന്ന് റിപ്പോര്‍ട്ട്. ആദ്യഘട്ട പ്രവേശനം പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 330 സീറ്റുകളില്‍ 41 പേര്‍ മാത്രമാണ് ഇതുവരെ അഡ്മിഷനെടുത്തത്. അലോട്ട്‌മെന്റില്‍ പ്രവേശനത്തിന് അര്‍ഹത ലഭിച്ച വിദ്യാര്‍ത്ഥികളില്‍ പലരും വിദ്യാര്‍ത്ഥി പീഡനം നടക്കുന്ന കോളേജിലേക്ക് പോകാനില്ല എന്ന നിലപാടിലാണുള്ളത്. ഇതേ മാനേജ്‌മെന്റിന്റെ കീഴിലുള്ള ലക്കിടിയിലെ കോളേജിലും ഇതേ അവസ്ഥ തന്നെയാണുള്ളത്. ആകെയുള്ള 265 സീറ്റില്‍ 64 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇത് വരെ അഡ്മിഷനെടുത്തിട്ടുള്ളത്. ആകെയുള്ള 595 സീറ്റുകളില്‍ 360 സീറ്റിലേക്കു മാത്രമാണ് അലോട്ട്‌മെന്റ് തന്നെയുണ്ടായിരുന്നത്.
അലോട്ട്‌മെന്റ് നല്‍കുമ്പോള്‍ തന്നെ നെഹ്രു കോളേജിനു കീഴിലുള്ള സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിരുന്നില്ല. ആദ്യ ഘട്ട അലോട്ട്‌മെന്റില്‍ തന്നെ പകുതിയോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇനിയും രണ്ട് അലോട്ട്‌മെന്റ് കൂടിയുണ്ട്. ഇതോടെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വീണ്ടും കുറവ് വരാനാണ് സാധ്യത.
നേരത്തെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാന്‍ സ്‌കോളര്ഷിപ്പുകളും സൗജന്യ ഹോസ്റ്റലുകളും ഉള്‍പ്പടെ വാഗ്ദാനങ്ങള്‍ മാനേജ്‌മെന്റ് നല്‍കിയിരുന്നു. എന്നാല്‍ ഇടി മുറിയുള്ള കോളേജിലേക്ക് തങ്ങളില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.
https://www.facebook.com/Malayalivartha