ഷംന തസ്‌നിമിന്റെ മരണം ചികില്‍സാപിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്
ഷംന തസ്‌നിമിന്റെ മരണം ചികില്‍സാപിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായ രോഗിക്ക് മതിയായ ചികില്‍സ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. െ്രെകംബ്രാഞ്ചിന്റെയും മെഡിക്കല്‍ എപെക്‌സ് ബോഡിയുടേതുമാണ് റിപ്പോര്‍ട്ട്. ഡോ. ജില്‍സ് ജോര്‍ജ് , ഡോ. കൃഷ്ണമോഹന്‍ ഉള്‍പ്പെടെ 15 പേര്‍ വീഴ്ച വരുത്തി റിപ്പോര്‍ട്ട് വിശദമാക്കുന്നു. ചികില്‍സയ്ക്കിടെ എറണാകുളം മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നിം മരിച്ച സംഭവത്തില്‍ നീതി തേടി പിതാവ് കെ.എ.അബൂട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു.
ഷംന മരിച്ച് ഏറെ നാളായിട്ടും നീതിപൂര്‍വമായ നടപടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കണ്ണൂര്‍ ശിവപുരം സ്വദേശി അബൂട്ടി മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനു പരാതി നല്‍കിയിരുന്നത്. പനി ബാധിച്ച ഷംന ആന്റിബയോട്ടിക് മരുന്നു കുത്തിവച്ചതിനെ തുടര്‍ന്നാണു മരിച്ചതെന്നു പരാതിയില്‍ പറയുന്നു.
കുത്തിവയ്പിനെത്തുടര്‍ന്നു തളര്‍ന്നുവീണ ഷംനയെ ഉടന്‍ പരിശോധിക്കാന്‍ വാര്‍ഡില്‍ ഡോക്ടറുണ്ടായിരുന്നില്ലെന്നും. നഴ്‌സ് വിളിച്ചതിനനുസരിച്ചു ഡ്യൂട്ടി ഡോക്ടര്‍ എത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനുള്ള മരുന്നോ മറ്റു ജീവന്‍രക്ഷാ സംവിധാനങ്ങളോ വാര്‍ഡില്‍ ഉണ്ടായിരുന്നില്ലെന്നും ഐസിയുവിലേക്കു മാറ്റാന്‍ സ്‌ട്രെചര്‍ കിട്ടാന്‍പോലും 20 മിനിറ്റെടുത്തുവെന്നു പരാതിയില്‍ ആരോപണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha