നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ മൊഴിയെടുത്തു
ആശങ്കകള്‍ക്ക് വിരാമം. നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലെ മുറിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. രാവിലെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ മൊഴി പോലീസ് എടുത്തിരുന്നു. ദിലീപുമായുള്ള സൗഹൃദം, നടി ആക്രമിക്കപ്പെട്ട ശേഷം നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവയെക്കുറിച്ചായിരുന്നു അന്‍വര്‍ സാദത്തിനോടുള്ള പ്രധാന ചോദ്യങ്ങള്‍. തനിക്കറിയാവുന്ന വിവരങ്ങളെല്ലാം കൈമാറിയെന്ന് അന്‍വര്‍ സാദത്ത് മൊഴി എടുക്കലിന് ശേഷം വിശദമാക്കിയിരുന്നു.
https://www.facebook.com/Malayalivartha