സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ ; 'അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം'
വിവാദ അഭിമുഖത്തിന്റെ പേരില്‍ നിയമനടപടി നേരിടുന്ന മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖം മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേസെടുത്ത സാഹചര്യത്തിലാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്.കൊച്ചിയില്‍നടി ആക്രമിക്കപ്പെട്ട കേസിലും ടി.പി.സെന്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു സംഭവത്തില്‍ പ്രതിഷേധിച്ച് സ്ത്രീ സിനിമാസംഘടനയായ വിമണ്‍ ഇന്‍ കളക്ടീവ് കോടതിയെ സമീപിച്ചിരുന്നു . അറസ്റ്റിനു സാധ്യതയുണ്ടെന്ന നിയമോപദേശവും അദ്ദേഹത്തിന് ലഭിച്ചതായി അറിയുന്നു . ഹര്‍ജി ഉച്ചകഴിഞ്ഞ് പരിഗണിക്കും.
അതേസമയം, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും അഭിമുഖം വാരിക വളച്ചൊടിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും ടി.പി.സെന്‍കുമാര്‍ പറയുന്നു . അറസ്റ്റു ചെയ്യേണ്ട സാഹചര്യം വന്നാലും ജാമ്യത്തില്‍ വിടാന്‍ പോലീസിന് നിര്‍ദേശം നല്‍കണംഎന്ന് അദ്ദേഹം ആവശ്യപ്പെടും . സര്‍വീസിലിരിക്കേ ചില ഉദ്യോഗസ്ഥര്‍ക്ക് തന്നോട് വ്യക്തിവിരോധമുണ്ടായിരുന്നുഅതിന്റെ ഭാഗമാണ് കേസെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട് .
അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കാനും സെന്‍കുമാര്‍ ആലോചിക്കുന്നു
https://www.facebook.com/Malayalivartha