Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി


എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ കേസ്... കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്‍ഡില്‍....


പ്രിയലത യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനകൾ: ഇരുവരുടെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുന്നു...


അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ... മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ നീക്കിയ കരുക്കൾക്ക് ആദ്യ വിജയം....പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു...


അവർക്കായി കരുതിവെച്ചത് നേരിട്ട് ഏൽപ്പിച്ചു! മകളെപ്പോലെ ശ്രുതിയെ സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടി!

ഇനിയും കൂടുതൽ വമ്പൻ താരങ്ങൾ കുടുങ്ങുമെന്ന് സൂചന നൽകി പൾസർ സുനി

18 JULY 2017 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

എറണാകുളത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം...

അന്ന് ദിവ്യയുടെ VIP ഉദ്ഘാടനം ഇന്ന് ജയിലിൽ കൂട്ടക്കരച്ചിൽ..! കളക്ടർക്ക് ആണിയടിച്ച് കോടതി 34-ാം പേജിൽ പൊളിച്ചടുക്കി..!

ഓര്‍മ്മിക്കാന്‍ പോലും കഴിയില്ല... ജില്ലയുടെ അമരക്കാരി എന്ന നിലയില്‍ നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പിപി ദിവ്യ ഇന്ന് ആ ജയിലിലെ അന്തേവാസി; വിധിയുടെ വിളയാട്ടം

ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി

ഇതൊരാള്‍ക്കും വരുത്തരുത്... പുള്ളിക്കുന്ന് വനിതാ ജയിലില്‍ ആദ്യ ദിവസം കഴിഞ്ഞ് ദിവ്യ; ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്റെ കുടുംബം

പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോൾ കഥ പകുതി മാത്രമേ ആയിട്ടുള്ളൂവെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ പറഞ്ഞു. അതേസമയം നിസഹകരിച്ച ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് കുടുക്കി. സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്.

നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു. ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയണമെന്ന് ധാരണയുണ്ടാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതേസമയം, കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിന് പിന്നാലെയാണ് എബിന്‍‌ കസ്റ്റഡിയിലായത്.

അതിനിടെ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലില്‍ ഇരട്ടക്കൊലക്കേസ് പ്രതിയായിരുന്ന ചിട്ടി കമ്പനിയുടമ സന്ദര്‍ശനം നടത്തിയത് വിവാദമായി. നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. സംഭവത്തെ പറ്റി ജയില്‍വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. എന്നാല്‍ ചിട്ടക്കമ്പനി ഉടമയുടെ സന്ദര്‍ശനത്തില്‍ ദുരൂഹതയില്ലെന്നും സൂപ്രണ്ടിനെ കാണാനാണ് ഇയാള്‍ എത്തിയതെന്നുമാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

സന്ദര്‍ശകര്‍ക്ക് അനുമതിയില്ലാത്ത ഞായറാഴ്ചയാണ് ഇരട്ടക്കൊലക്കേസ് പ്രതിയായ ചിട്ടിക്കമ്പനി ഉടമ ആലുവ സബ്ജയിലിലെത്തിയത്. സൂപ്രണ്ടിന്റെ മുറിയിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം സൂപ്രണ്ടിനൊപ്പം ചെലവഴിച്ചു. ജയിലില്‍ കഴിയുന്ന വിഐപി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി അറിയപ്പെടുന്ന ഇയാള്‍ ജയില്‍ സന്ദര്‍ശിച്ചത് ദിലീപിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

എന്നാല്‍ തന്റെ പഴയ സുഹൃത്താണ് ചിട്ടിക്കമ്പനി ഉടമയെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണുണ്ടായതെന്നും ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു. അതേസമയം ജയില്‍ ജീവനക്കാരില്‍ ചിലരില്‍നിന്നുതന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം...  (17 minutes ago)

അന്ന് ദിവ്യയുടെ VIP ഉദ്ഘാടനം ഇന്ന് ജയിലിൽ കൂട്ടക്കരച്ചിൽ..! കളക്ടർക്ക് ആണിയടിച്ച് കോടതി 34-ാം പേജിൽ പൊളിച്ചടുക്കി..!  (46 minutes ago)

ഓര്‍മ്മിക്കാന്‍ പോലും കഴിയില്ല... ജില്ലയുടെ അമരക്കാരി എന്ന നിലയില്‍ നിരവധി പരിപാടികള്‍ ഉദ്ഘാടനം ചെയ്ത പിപി ദിവ്യ ഇന്ന് ആ ജയിലിലെ അന്തേവാസി; വിധിയുടെ വിളയാട്ടം  (49 minutes ago)

ഒരു വര്‍ഷമായിട്ടും തീരുമാനമായില്ല... മേയര്‍ ആര്യ രാജേന്ദ്രനെതിരായ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന യദുവിന്റെ ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ഇതൊരാള്‍ക്കും വരുത്തരുത്... പുള്ളിക്കുന്ന് വനിതാ ജയിലില്‍ ആദ്യ ദിവസം കഴിഞ്ഞ് ദിവ്യ; ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് നവീന്റെ കുടുംബം  (1 hour ago)

ചാത്തമംഗലം ഈസ്റ്റ് മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍...  (1 hour ago)

പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവര്‍ഗ നഗറില്‍ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും...  (1 hour ago)

മലയാള സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തതോടെ പദ്ധതി നടപ്പാക്കും; . മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം  (1 hour ago)

ഒരു രൂപ ബാക്കി നല്‍കാത്തതിന് തിളച്ച വെള്ളം ദേഹത്തൊഴിച്ച് ഹോട്ടല്‍ ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 15 വര്‍ഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ  (2 hours ago)

പി.പി.ദിവ്യ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും... ജാമ്യാപേക്ഷയെ എതിര്‍ത്ത് കക്ഷി ചേരാനൊരുങ്ങി നവീന്‍ ബാബുവിന്റെ കുടുംബം  (2 hours ago)

സ്മൃതി മന്ധാനയുടെ സെഞ്ച്വറി ഇന്നിങ്സിന്റെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ആറു വിക്കറ്റ് ജയം...  (2 hours ago)

സങ്കടം അടക്കാനാവാതെ നിലവിളിച്ച്..... പനമരം പരക്കുനിയില്‍ രണ്ടര വയസ്സുകാരന്‍ കനാലില്‍ വീണു മരിച്ചു  (2 hours ago)

മേയര്‍ ആര്യ രാജേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണത്തിന് കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് ഉത്തരവ്....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ കോളജ് വിദ്യാര്‍ഥി മരിച്ചു  (3 hours ago)

Malayali Vartha Recommends