പൊലീസ് മര്‍ദ്ദനം: യുവാവ് ആത്മഹത്യചെയ്തു; യുവാവിന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു
പൊലീസ് കസ്റ്റഡിയെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യചെയ്തു. പാവറട്ടി പൊലീസ് സ്‌റ്റേഷനിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് വിട്ടയച്ച ശേഷം വീട്ടിലെത്തിയ 19 വയസ്സുള്ള വിനായക് തൂങ്ങിമരിക്കുകയായിരുന്നു. തൃശ്ശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശിയാണ് വിനായക്.
തുടര്‍ന്ന് പൊലീസ് മര്‍ദ്ദനമേറ്റതുകാരണമാണ് വിനായക് ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. വിനായകിന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദമേറ്റിരുന്നെന്നും അവര്‍ പറയുന്നു. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ കസ്റ്റഡിയിലെടുത്തതെന്നും ബന്ധുക്കള്‍ പറയുന്നു .
ഇന്ന് ഉച്ചയോടെയാണ് വിനായകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിനായകിനെ ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അകാരണമായാണ് പോലീസ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു .
https://www.facebook.com/Malayalivartha