ദിലീപിനെക്കുറിച്ച് കലാഭവന്‍ മണിയുടെ മകള്‍ പറയുന്നത്?
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ദിവസം പ്രതി കൂടികൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ നടന്‍ കലാഭവന്‍ മണി മരിച്ച സംഭവത്തിലും ദിലീപിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതായ വാര്‍ത്തയാണ് പ്രചരിച്ചത്. എന്നാല്‍ അതിന് മറുപടിയെന്നോണമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.
സിനിമയില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും വിളിക്കാറുണ്ടോ കാണാറുണ്ടോ എന്ന ചോദിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞതിങ്ങനെ. സിനിമയില്‍ എല്ലാവരും തിരക്കല്ലെ, ആരും വിളിക്കാറില്ല. പക്ഷേ ദിലീപ് അങ്കില്‍ ഇടയ്ക്കിടയ്ക്കും വിളിക്കും. വീട്ടില്‍ വരികയും സംസാരിക്കുകയും ചെയ്യും. അതൊരു വലിയ ആശ്വാസമാണെന്നും ശ്രീലക്ഷ്മി പറയുന്നു.
എല്ലാവര്‍ക്കും സഹായമായി എത്തുന്ന വ്യക്തികളിലൊരാളാണ് ദിലീപെന്ന വാദം ഒന്നുകൂടി സത്യമാക്കി തരികയാണ് കലാഭവന്‍ മണിയുടെ മകള്‍. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറഞ്ഞത് തങ്ങള്‍ എന്നും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്നായിരുന്നു. ഇതിനുപിന്നാലെയാണ് കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ പ്രതികരണം എത്തിയത്.
https://www.facebook.com/Malayalivartha